2020ഓടെ ചെലവു ചുരുക്കല്‍ പദ്ധതി 50 ബില്യണിലെത്തിക്കാനുളള എന്‍എച്ച്എസിന്റെ നടപടികള്‍ കൂടുതല്‍ ഗുണകരമാകുന്നത് സ്വകാര്യ മേഖലയിലെ ആരോഗ്യസ്ഥാപനങ്ങള്ക്കെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ യുകെയിലെ സ്വകാര്യ ആശുപത്രികള്‍ക്ക് 20 ബില്യണിന്റെ കോണ്ട്രാക്ടകള് ലഭിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചെലവുചുരുക്കുന്നതിന്റെ ഭാഗമമായി ജിപി സര്‍ജറികളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വ്വീസുകളും സ്വകാര്യ ആശുപത്രികള്‍ക്ക് കമ്മീഷന് വ്യവസ്ഥയില്‍ കൈമാറുന്നതോടെ സ്വകാര്യ ആശുപത്രികള്‍ക്ക് യുകെയിലെ ആരോഗ്യമേഖലയിലുളള പങ്കാളിത്തം ഉയരുമെന്നാണ് കരുതുന്നത്.
പ്രൈമറി കെയര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വ്വീസ്, കമ്മീഷനിംഗ് സപ്പോര്‍ട്ട് സര്‍വ്വീസ് തുടങ്ങിയ മേഖലകളിലാണ് എന്‍എച്ച്എസ് സ്വകാര്യമേഖലയുമായി കൈകോര്‍ക്കുക. ഇത് ബില്യണ്‍ കണക്കിന് പൗണ്ടിന്റെ വരുമാനമുളള മേഖലയാണന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തന്നെ പണം നിക്ഷേപിക്കാന്‍ താല്‍പ്പര്യമുളളവര്‍ക്ക് ഇതില്‍ പണം നിക്ഷേപിക്കാവുന്നതാണന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഹെല്‍ത്ത് കെയറില്‍ സ്പെഷ്യലൈസ് ചെയ്യുന്ന കോര്‍പ്പറേറ്റ് ഫിനാന്‍ഷ്യല്‍ അഡൈ്വസേഴ്സായ കാറ്റലിസ്റ്റ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
നിലവില്‍ പ്രൈമറി കെയറില്‍ നിക്ഷേപം നടത്തിയിട്ടുളള മള്‍ട്ടി പ്രാക്ടീസ് ഗ്രൂപ്പുകളായ ദി പ്രാക്ടീസിനും വിര്‍ജിന്‍ കെയറിനും വാര്‍ഷിക വരുമാനം 185 മില്യണിന്റേതാണ്. ഇത് വളര്‍ന്നു കൊണ്ടിരിക്കുകയാണന്നും പൊട്ടന്‍ഷ്യല്‍ മാര്‍ക്കറ്റിന്റെ 2.2 ശതമാനമാണ് ഇവരുടെ വാര്‍ഷിക വരുമാനമെന്നും കാറ്റലിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയറില്‍ സര്‍ക്കിള്‍, വിര്‍ജിന്‍ കെയര്‍, സെര്‍കോ എന്നീ കമ്പനികള്‍ക്കായി മൊത്തം 700 മില്യണിന്റെ കോണ്ട്രാക്ട്ാണ് അടുത്തിടെ ലഭിച്ചത്. രണ്ടായിരത്തി ഇരുപത് ആകുമ്പോഴക്കും ആരോഗ്യ മേഖലയുടെ ഇരുപത് ശതമാനം സ്വകാര്യപങ്കാളിത്തമായിരിക്കും എന്നാണ് കരുതുന്നത്. ഇത് ഏകദേശം 20 ബില്യണ്‍ വരും. മറ്റ് സ്പെഷ്യലിസ്റ്റ് സര്‍വ്വീസുകളായ പതോളജിയും സ്വകാര്യ ആശുപത്രികളിലേക്ക് ഔ്ട്ട്സോഴ്സ് ചെയ്യാന്‍ സാധ്യതയുണ്ട്.
കമ്മീഷനിംഗ് സ്പ്പോര്‍ട്ട് സര്‍വ്വീസില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പുതിയ ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പുകള്‍ നിലവില്‍ വരും. ഇവര്‍ക്ക് എന്‍എച്ച്എസില്‍ നിന്ന് 1.3 ബില്യണിന്റെ സേവനങ്ങള്‍ വാങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനേജ്മെന്റ് തലത്തിലും സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ലെസ്റ്ററിലെ എന്‍എച്ച്എസ് എഫ്ടിഎസ്ടി 250 കമ്പനിയായ ഇന്റര്സെര്വ്വുമായി ഏഴുവര്‍ഷത്തേക്ക് 300 മില്യണിന്റെ കരാറില്‍ ഒപ്പുവെച്ചിരുന്നു. എന്‍എച്ച്എസുമായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണ്ത്തില്‍ അടുത്ത കാലത്തായി വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇവരുടെ സേവനത്തിന് രോഗികളില്‍ നിന്നോ ഗവണ്മെന്റില് നിന്നോ ആകും പണം ഈടാക്കുന്നത്. വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയെന്ന നിലയില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് ഈ മേഖലയില്‍ മികച്ച ഭാവിയുണ്ടെന്നാണ് റി്പ്പോര്്ട്ട് തയ്യാറാക്കിയ ജസ്റ്റിന് ക്രോതെറിന്റെ അഭിപ്രായം. കാറ്റലിസ്റ്റിന്റെ ഡയറക്ടറാണ് ജസ്റ്റിന് ക്രോതര്‍.
നിലവില്‍ എന്‍എച്ച്എസിന്റെ പല സേവനങ്ങളും സ്വകാര്യമേഖലക്ക് ഔട്ട്സോഴ്സ് ചെയ്യുന്നുണ്ട്. എന്നാല്‍ തീരുമാനങ്ങള്‍ ഓരോ മേ്ഖലയിലേയും എന്‍എച്ച്എസ് തദ്ദേശീയ താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി ചുരുങ്ങിയ കാലത്തേക്ക് എടുക്കുന്നവ ആയതിനാല്‍ മാര്‍ക്കറ്റ് കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല