മാലമോഷണ കേസില്‍ അറസ്റ്റിലായ ഹോളിവുഡ് താരം ലിന്‍ഡ്സേ ലോഹന് കോടതി ജാമ്യം അനുവദിച്ചു.
കോടതിയില്‍ കുറ്റം നിഷേധിക്കാന്‍ ശ്രമിച്ച ലോഹനെ ലോസ് ആഞ്ചലസ് സുപ്പീരിയര്‍ കോര്ട്ച്ട ജഡ്ജി കീത്ത് ഷ്വാര്‍ട്സ് കണക്കിന് കളിയാക്കുകയും ചെയ്തു.
വലിയ സിനിമാതാരമാണെന്ന വിചാരമൊന്നും കോടതിമുറിയില്‍ വേണ്ടെന്നും ഏതൊരു പൗരനെപ്പോലെ ലോഹനും നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥയാണെന്നും ജഡ്ജി പറഞ്ഞു.മദ്യപിച്ച് വാഹനമോടിച്ചതിന് നല്ല നടപ്പിന് ശിക്ഷിക്കപ്പെട്ട ലോഹന് ശിക്ഷാകാലാവധി പൂര്‍ത്തീകരിക്കുന്നതിന് മുമ്പേയാണ് മോഷണക്കേസില്‍ കുടുങ്ങിയത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല