ആലപ്പുഴയിലെ ഒരു റിസോര്‍ട്ടില്‍ അമേരിക്കക്കാരിയെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. കേരളത്തില്‍നിന്നും തിരികെ അമേരിക്കയില്‍ എത്തിയ യുവതി അവിടെനിന്നും ഇമെയിലായി പാരതി അയയ്ക്കുകയായിരുന്നു. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിലും ഓഗസ്റ്റിലും യുവതി ആലപ്പുഴയിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്നു. രണ്ടാമത്തെ സന്ദര്‍ശനത്തിലാണ് റിസോര്‍ട്ടില്‍ നിന്നും മോശം അനുഭവമുണ്ടായതെന്ന് ഇവരുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍്ട്ട്.
എസ്പിയ്ക്ക് നേരിട്ടാണ് യുവതി പരാതി ഇമെയില്‍ ചെയ്തിരിക്കുന്നത്. അമേരിക്കയിലും യുവതി ഇതുസംബന്ധിച്ച് പരാതി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലപ്പുഴ സ്വദേശിയായ യുവാവുമായി യുവതി അടുപ്പം പുലര്‍ത്തിയിരുന്നത്രേ. ഇത് മുതലെടുത്ത് റിസോര്‍ട്ടിലെ രണ്ട് ജീവനക്കാരടക്കം യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന.
ഏറെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. എസ്.പിയുടെ നിര്‍ദേശപ്രകാരം സ്‌പെഷല്‍ബ്രാഞ്ച് ഡിവൈ.എസ്.പി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങി. അന്വേഷണസംഘം വ്യാഴാഴ്ച റിസോര്‍ട്ടിലെത്തി ജീവനക്കാരില്‍നിന്ന് മൊഴിയെടുത്തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല