1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2012

ജര്‍മ്മിനിയിലെ തീവ്ര വലതുപക്ഷ ഇസ്ലാമിക വിരുദ്ധ സംഘടന നബിയ്‌ക്കെതിരേയുളള ഇന്നസെന്‍സ് ഓഫ് മുസ്ലീം എന്ന സിനിമ ബെര്‍ലിനില്‍ പ്രദര്‍ശിപ്പിക്കുമെന്ന്. പ്രോ ഡ്യൂട്ച്‌ലാന്‍ഡ് എന്ന ഇസഌമിക വിരുദ്ധ സംഘടനയാണ് ഇന്നസെന്‍സ് ഓഫ് മുസ്ലീമിന്റെ ട്രയിലര്‍ സ്വന്തം വെബ്ബ്‌സൈറ്റി്ല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയ്‌ക്കെതിരേ ലോക വ്യാപകമായി മുസ്ലീങ്ങള്‍ക്കിടയില്‍ വന്‍ പ്രതിക്ഷേധം നടക്കുന്നതിനിടെയാണ് സിനിമ പ്രദര്‍ശിപ്പിക്കാനുളള തീരുമാനം പ്രോ ഡ്യൂട്ച്‌ലാന്ഡ് പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

പ്രവാചകനെ അപമാനിക്കുന്ന സിനിമ ബെര്‍ലിനില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്. കലയുടേയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റേയും ഭാഗമായാണ് ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് ഗ്രൂപ്പിന്റെ തലവന്‍ മാന്‍ഫ്രഡ് റോഫ്‌സ് പറഞ്ഞു. എന്നാല്‍ സിനിമ പ്രദര്‍ശിപ്പി്്ക്കുന്നതിനെതിരേ എന്ത് നടപടികളാണ് സ്വീകരിക്കുന്നത് എന്ന് ഗവണ്‍മെന്റ് ്‌വ്യക്തമാക്കിയില്ല. ജര്‍മ്മിനിയിലെ മുസ്ലീങ്ങളെ പ്രകോപിപ്പിക്കാനുളള ഇത്തരം ഗ്രൂപ്പുകളുടെ നടപടികള്‍ മുളയിലെ നുളളണമെന്ന് ആഭ്യന്തരമന്ത്രി ഹാന്‍സ് പീറ്റര്‍ ഫ്രെഡറിക് അഭിപ്രായപ്പെട്ടു. യാതൊരു ഔചിത്യവുമില്ലാത്ത ഇത്തരം സംഘടനകള്‍ എതിതീയില്‍ എണ്ണ ഒഴിക്കുകയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മതപരമായ വികാരം വ്രണപ്പെടുത്തുന്ന സിനിമയാണോ എന്ന പരിശോധിച്ച ശേഷം സിനിമ നിരോധിക്കുന്ന കാര്യത്തില്‍ ഗവണ്‍മെന്റ് തീരുമാനം എടുക്കുമെന്ന് ഭരണകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സിന്റെ ഫോറിന്‍ പോളിസി എക്‌സ്പര്‍ട്ട് റൂപെര്‍ട്ട് പൊളന്‍സ് പറഞ്ഞു. പ്രോ ഡ്യൂട്ച്‌ലാന്‍ഡിന്റെ നടപടി ലോകമെമ്പാടും താമസിക്കുന്ന ജര്‍മ്മന്‍കാരുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കുകയാണെന്നും പൊളന്‍സ് വ്യരക്തമാക്കി.

മുന്‍പ് പ്രവാചകനെ അപമാനിച്ചുകൊണ്ട് ഒരു ഡാനിഷ് ന്യൂസ്‌പേപ്പറില്‍ വന്ന കാര്‍്ട്ടൂണ്‍ കഴി്ഞ്ഞമാസം ബെര്‍ലിനിലെ മൂന്ന് മുസ്ലീം പളളികള്‍ക്ക് മുന്നില്‍ പ്രോ ഡ്യൂട്ച്‌ലാന്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം പ്രതിക്ഷേധക്കാര്‍ സുഡാനിലെ ജര്‍മ്മന്‍ എംബസി ആക്രമിച്ചതാണ് സംഘടനയെ വീണ്ടും പ്രകോപിപ്പിക്കാന്‍ കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.