രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലെത്തിയാല്‍ രോഗിയെ കാത്തിരിക്കുന്നത് പേടിപെടുത്തുന്ന അനുഭവങ്ങള്‍. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് കിടക്ക ലഭിക്കാന്‍ ചുരങ്ങിയത് ഒരു ദിവസം മുഴുവന്‍ കാത്തിരിക്കേണ്ട ഗതികേടിലാണ്. പല രോഗികളേയും കോറിഡോറിലും സൈഡ് റൂമുകളിലും ഒരു ലഗ്ഗേജ് വലിച്ചെറിഞ്ഞിരിക്കുന്നത് മാതിരി ട്രോളികളില്‍ കിടത്തിയിരിക്കുന്നത് മണിക്കൂറുകളോളമാണന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ പ്രാക്ടീഷണര്‍മാരുടെ സേവനത്തിന്റെ സമയം വെട്ടിക്കുറച്ചതും ബഡ്ജറ്റുകള്‍ വെട്ടിക്കുറച്ചതും കിടക്കകളുടെ അഭാവവുമാണ് രോഗികള്‍ക്ക് ആശുപത്രികള്‍ ഒരു ദുരിതമാകാന്‍ കാരണം.
നഴ്‌സിംഗ് ടൈം പുറത്തുവിട്ട ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് ഏകദേശം 67,000 രോഗികള്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ കാത്ത് നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഈ വര്‍ഷം പകുതി വരെയുളള കണക്കുകള്‍ ആണിത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുതലാണ് എന്നാണ് എന്‍എച്ച്എസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പല ആശുപത്രികളും ഇത്തരം കണക്കുകള്‍ മൂടി വയ്ക്കുകയാണ് പതിവ്. ഗുഡ് ഹെല്‍ത്ത് ഇന്‍വെസ്റ്റിഗേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നാലില്‍ ഒന്ന് ആശുപത്രികളില്‍ കൂടുതല്‍ രോഗികള്‍ ട്രോളിയില്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. അന്‍പത് മണിക്കൂര്‍ വരെ കാത്തിരുന്ന കേസുകളും ഉണ്ട്. കൂടുതല്‍ എന്‍എച്ചഎസ് ട്രസ്റ്റുകളിലും വാര്‍ഡില്‍ ഒരു കിടക്ക കിട്ടാനായി മൂന്ന് മണിക്കൂറില്‍ താഴെ കാത്തിരിക്കേണ്ടി വരാറുണ്ട്. ശരാശരി നിരക്ക് ഒരു മണിക്കൂര്‍ 36 മിനിട്ടാണ്.എന്നാല്‍ ഏഴ് ശതമാനം ആശുപത്രികളില്‍ ഇത് മൂന്ന് മണിക്കൂറില്‍ കൂടുതലാണ്.
കിടക്ക ലഭിക്കുന്നത് വരെ രോഗികളെ ട്രോളിയില്‍ കിടത്തുന്നതിന് ബോര്‍ഡിംഗ് എന്നാണ് ആശുപത്രികളില്‍ അറിയപ്പെടുന്നത്. എന്നാല്‍ രോഗികളെ ഇത്തരത്തില്‍ ട്രോളികളില്‍ കിടത്തുന്നത് ആശ്വാസ്യകരമായ നടപടിയല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് രോഗികളെ ഓരോ നിമിഷവും അസ്വസ്ഥരാക്കി കൊണ്ടിരിക്കും. സൗകര്യങ്ങളുടെ അഭാവമാണ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് എന്‍എച്ച്എസ് സ്റ്റാഫിന്റെ അഭിപ്രായം. ചെലവു ചുരുക്കലും മറ്റും കാരണം ഇതിന് ഫലപ്രദമായ പരിഹാരം കാണാനാകാത്തതും സ്ഥിതിഗതികള്‍ മോശമാക്കുന്നു. എന്നാല്‍ ചില ആശുപത്രികളില്‍ ദീര്‍ഘനേരമുളള കാത്തിരുപ്പ് ഒഴിവാക്കാനായി ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്്. ലൂട്ടന്‍ ആന്‍ഡ് ഡണ്‍സ്റ്റേബിള്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ വലിയ എമര്‍ജന്‍സി ഡിപ്പാര്‍ട്ട് മെന്റ് നിര്‍മ്മിച്ചുകൊണ്ടാണ് ഇതിന് പരിഹാരം കാണാന്‍ ശ്രമിച്ചത്. സ്റ്റാഫുകളും എണ്ണം കൂട്ടുകയും ഒരു സീനിയര്‍ ഡോക്ടര്‍ ഓരോ മണിക്കൂറിലും വരുന്ന രോഗികളെ പരിശോധിക്കുകയും ചെയ്യും. അടിയന്തിരമായി അഡ്മിറ്റ് ചെയ്യേണ്ടവരെ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇതുമൂലം കഴിയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല