കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ കാറ് നന്നാക്കാനുളള കൂലിയില്‍ ഉണ്ടായത് പത്ത് ശതമാനത്തിന്റെ വര്‍ദ്ധനവ്. മണിക്കൂറിന് 83 പൗണ്ടാണ് നിലവില്‍ ഗാരേജ് ചാര്‍ജ്ജ്. ഇത് റിക്കോര്‍ഡ് നിരക്കാണ്. ഗാരേജ് നിരക്കുകള്‍ 2010 -11 ല്‍ ഏഴ് ശതമാനം കൂട്ടിയതിന് പിന്നാലെ തൊഴിലാളികളുടെ കൂലി കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം കൂട്ടിയതാണ് നിരക്ക് ഇത്രകണ്ട് ഉയരാന്‍ കാരണം. ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് ഹാര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലാണ്. മണിക്കൂറിന് 201 .06 പൗണ്ടാണ് ഇവിടുത്തെ ഗാരേജ് നിരക്ക്. സറേയിലെ ഗാരേജുകളില്‍ ശരാശരി നിരക്കുകള്‍ ആണ് ഈടാക്കുന്നത്. മണിക്കൂറിന് 98.27 പൗണ്ടാണ് ഇവിടുത്തെ നിരക്ക്.
വെയില്‍സിലെ പോവിയുളള ഗാരേജുകളിലാണ് ഏറ്റവും കൂറവ് നിരക്ക് ഈടാക്കുന്നത്. മണിക്കൂറിന് 58 പൗണ്ടാണ് ഇവിടുത്തെ നിരക്ക്. ആനുവല്‍ വാറന്റി ഡയറക്ട് ലേബര്‍ റേറ്റ് സര്‍വ്വേയിലാണ് കാര്‍ റിപ്പയര്‍ ചെയ്യാനുളള കൂലിയുടെ വര്‍ദ്ധനവ് കണ്ടെത്തിയത്. ചെറുതും സ്വതന്ത്രമായതുമായ വര്‍ക്ക്‌ഷോപ്പുകളിലെ നിരക്കിലാണ് വന്‍ വര്‍ദ്ധനവ് വന്നിട്ടുളളത്. 2011ല്‍ ശരാശരി 60.68 പൗണ്ടായിരുന്നു മണിക്കൂറിന് ഇവിടെ ഈടാക്കിയിരുന്നത് എങ്കില്‍ 2012ല്‍ അത് 64.58 പൗണ്ടാണ്. 6.44 ശതമാനത്തിന്റെ വര്‍ദ്ധനവ്.
വലിയ വര്‍ക്ക്‌ഷോപ്പുകളില്‍ മണിക്കൂറിന് 95.94 പൗണ്ടാണ് ഈടാക്കുന്നത്. എന്നാല്‍ ഇത് ചെറിയ വര്‍ക്ക്‌ഷോപ്പുകളിലെ നിരക്കിനേക്കാള്‍ 48.6 ശതമാനം കൂടുതലാണ്. ഏറ്റവും കൂടുതല്‍ വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്ന പ്രദേശം കോണ്‍വാളാണ്. ഇവിടെ നിരക്കില്‍ 13 ശതമാനത്തിന്റെ വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ചെലവില്‍ 14 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല