ലണ്ടന്‍:കേരള കോണ്‍ഗ്രസിന്റെ ലീഡറും കേരള ധനകാര്യമന്ത്രിയുമായ കെ.എം.മാണിയേയും യുകെയിലെ കേരള കോണ്‍ഗ്രസിനെയും താറടിച്ചുകാണിക്കുവാനും കെ.എം.മാണിക്ക് പ്രവാസി കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണപരിപാടിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ബ്രട്ടീഷ് പാര്‍ലമെന്റ് ഹാളിലെ പ്രസംഗമായും മറ്റും യുകെയിലെ ചില ഓണ്‍ലൈന്‍ ബ്ലോഗുകളും അവയുടെ പ്രചാരണമേറ്റെടുത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും മറ്റും പാര്ട്ടിക്കെതിരേയുണ്ടാകുന്ന നടത്തിയ കുപ്രചരണങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രവാസി കേരള കോണ്‍ഗ്രസ് ലണ്ടന്‍ റീജിയന് അറിയിച്ചു.
യുകെ പ്രവാസി കേരള കോണ്‍ഗ്രസിന്റെ ഘടകമായ ലണ്ടന്‍ റീജിയണിന്റെ ആഭിമുഖ്യത്തില്‍ കെ.എം.മാണിക്ക് ക്രോയിഡോണില്‍ നടത്തിയ സ്വീകരണവും ബ്രട്ടീഷ് പാര്‍ലമെന്റ് ഹാളിലെ അധ്വാനവര്ഗ്ഗസിദ്ധാന്ത അവതരണവും അണികളോട് ആലോചിക്കാതെ നടത്തിയതാണെന്നും യുകെ കേരള കോണ്‍ഗ്രസിന്റെ പ്രസിഡന്റും ഭാരവാഹികളും സ്വയം അവരോധിതരാണെന്നും കുപ്രചാരണങ്ങള്‍ നടത്തുന്നവര്‍ ഞങ്ങളെയോര്‍ത്ത് മുതലക്കണ്ണീര് പൊഴിക്കേണ്ട. പാര്‍ട്ടി ലീഡറെ താറടിച്ച് കാണിക്കുവാനുള്ള ശ്രമം വിലപ്പോകാതിരിക്കുകയും ക്രോയിഡോണിലെ സ്വീകരണപരിപാടി വന്‍വിജയമാവുകയും ചെയ്തതു കണ്ട് ചിലര്‍ നടത്തുന്ന ജല്പനമായി മാത്രമേ ഞങ്ങള്‍ ഇതിനെ കാണുന്നുള്ളു. പാര്‍ട്ടി ലീഡര്‍ പങ്കെടുത്ത പരിപാടി ഔദ്യോഗികമല്ല എന്ന വിലപിക്കുന്ന ഇവര്‍ മനസിലാക്കേണ്ടതാണ്, യുകെയിലെ പ്രവാസി കേരള കോണ്‍ഗ്രസ് ഭാരവാഹികള്‍ കേരളത്തില്‍ പാര്‍ട്ടിയുടേയും പോഷകസംഘടനകളുടേയും ഭാരവാഹികളായി പ്രവര്‍ത്തിച്ചവരും പാര്‍ട്ടിനേതൃത്വം ഔദ്യോഗികമായി നിയോഗിച്ചവരുമാണെന്ന്.
പാര്‍ട്ടി ലീഡറുടെ സന്ദര്‍ശനം അദ്ദേഹം തന്നെ നേരിട്ടും പാര്‍ട്ടിയുടെ സംഘടനാസംവിധാനം ഉപയോഗിച്ചും ഞങ്ങളെ അറിയിച്ചതുമാണ്. യുകെയുടെ ചരിത്ത്രില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള കേരള രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും ഉജ്ജ്വലവും വൈകാരികവുമായ സ്വീകരണമാണ് ലണ്ടന്‍ റീജിയന് ക്രോയിഡോണില്‍ നടത്തിയത്. സമയക്കുറവുമൂലം മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ കഴിയാതെ വരുകയുമായിരുന്നു. ബഹുമാനപ്പെട്ട മാണിസാര്‍ തന്നെ ക്രോയിഡോണിലെ സ്വീകരണത്തെക്കുറിച്ച് ഒരു കുടുംബസംഗമം എന്നാണ് വിശേഷിപ്പിച്ചത്. ആയതിനാല്‍ ഇത്തരം ഉമ്മാക്കികള്‍ കാട്ടി ഞങ്ങളെ ഭയപ്പെടാത്താന് ആരും നോക്കേണ്ടതല്ല.
ആയതിനാല്‍ കെ.എം.മാണിയുടെ അധ്വാനവര്ഗ്ഗസിദ്ധാന്ത അവതരണത്തിനെതിരേയും യുകെയിലെ പ്രവാസി കേരള കോണ്‍ഗ്രസിനെതിരേയും നടക്കുന്ന ദുഷ്പ്രചാരണങ്ങളില്‍ നിന്നും ജനങ്ങള്‍ സത്യംമനസിലാക്കണമെന്നും ലണ്ടന്‍ റീജിയന് അഭിപ്രായപ്പെട്ടു.
റീജിയണല്‍ പ്രസിഡന്റ് ജോസി.ടി.മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയപ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, ദേശീയ ജനറല്സെക്രട്ടറിമരായ ടോമിച്ചന് കൊഴുവനാല്‍, സി.എ.ജോസഫ്, ജിജോ അരയത്ത്, അഡ്വ.ജോബി പുതുക്കുളങ്ങര, ജോര്‍ജ്കുട്ടി എണ്ണപ്ലാശേരിയില്, ജയ്മോന് വഞ്ചിത്താനം, റീജയണല്‍ ഭാരവാഹികളായ എബി പൊന്നാംകുഴിസ തോമസ് വെട്ടിക്കാട്ട്, റെജി വാട്ടന്പാറയില്, പ്രഫ.ജോസ് കാട്ടടി, ജിജോ മുക്കാട്ടില്‍, ജോസ് ചെങ്ങളം, സൈമി വാണിയപ്പുരയ്ക്കല്‍, മേനി വര്‍ഗീസ് അയിരൂര്‍, ജോര്‍ജ് ജോസഫ്, കോശി സാം നിരണം, തങ്കച്ചന് ജോസഫ്, അനീഷ് കുട്ടി ജോസഫ്, ലിനീഷ് ലൂക്കോസ്, അജോ മൂലക്കല്, ഷാജി മാത്യു, ജോണ്‍ ഡാനിയേല്‍, ജോജി പാലമറ്റം, സോണി മാടവന, ഷൈന്‍ വാട്സണ്, സുബിന് കുരിശുംമൂട്ടില്‍ ഡുഡുമോന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചുവെന്ന് യുകെ ഘടകം ജനറല്‍ സെക്രട്ടറി ജിജോ അരയത്ത് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല