മദ്യപാനമെന്ന മാരകമായ വിപത്തിനെ ചെറുക്കുന്നതിനായി ആരംഭിച്ച മദ്യാപാന വിമോചകരുടേയും മദ്യപാനത്തില്‍ നിന്ന് മുക്തി നേടാന്‍ ആഗ്രഹിക്കുന്നവരുടേയും രണ്ടാമത് കൂട്ടായ്മ നാളെ റഗ്ബിയില്‍ നടക്കും. സെന്റ് മേരീസ് ചര്‍ച്ചില്‍ വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി ഒന്‍പത് വരെ നടക്കുന്ന കൂട്ടായ്മയില്‍ ഫാ. സജി ഓലിക്കല്‍ ദിവ്യബലി അര്‍പ്പിക്കും.
മദ്യപാനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിനും മദ്യപാന രോഗ വിമോചനത്തിനും ആയി സെഹിയോന്‍ കാത്തലിക് യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ കൂട്ടായ്മയ്ക്ക് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍ പ്രോത്സാഹനവും പിന്തണയുമാണ് ലഭിക്കുന്നത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിബിള്‍ എന്ന യുവാവില്‍ നിന്നാണ് ഈ കൂട്ടായ്മയുടെ തുടക്കം. അമിത മദ്യപാനത്തിന് അടിമയായിരുന്ന സിബിള്‍ ആത്മഹത്യയുടെ വക്കിലെത്തിയപ്പോല് ഭാര്യ ഫ്ളെമിയുടെ പ്രാര്‍ത്ഥനയുടെ ഫലമായാണ് ഫാ. സജി ഓലിക്കല്‍, ബ്രദര്‍ ജോസ് കുര്യാക്കോസ്, ബാബു എന്നിവര്‍ സിബിളിനെ ഏറ്റെടുക്കുന്നത്. സെഹിയോന്‍ കാത്തലിക് അംഗങ്ങളുടെ ശക്തമായ ഫ്രാര്ത്ഥനയുടെ ഫലമായി സിബിള്‍ രണ്ട് ദിവസങ്ങള്‍ക്കുളളില്‍ യാതൊരു വിത്ഡ്രോവല്‍ സിംപ്റ്റങ്ങളും കാണിക്കാതെ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നുവെന്ന് സെഹിയോന്‍ കാത്തലിക് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് മദ്യപാന വിമോചന കൂട്ടായ്മയിലെ സജീവ അംഗമാണ് സിബിള്‍. ഈ ചെറിയൊരു തുടക്കത്തില്‍ നിന്നാണ് മദ്യാപാന വിമോചക കൂട്ടായ്മ സെന്റ് മാറ്റ് കമ്മ്യൂണിറ്റിയായി രൂപാന്തരപ്പെട്ടത്.
ഡീക്കന്‍ ബേബിയ്ക്കാണ് സെന്റ് മാറ്റ് കമ്മ്യൂണിറ്റിയുടെ ആത്മീയ ചുമതല. ബാബൂ ആണ് കോഡിനേറ്റര്‍. വിശദവിവരങ്ങള്‍ക്ക് ഡീക്കന്‍ ബേബി – 07912413445, ബാബൂ -0795413362, സിബിള്‍ – 07572815076, അനീഷ് – 07760254700 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
കൂട്ടായ്മ നടക്കുന്ന സ്ഥലത്തിന്റെ വിലാസം: St. Maries’s Catholic Church, Oak Street, Rugby, CV22 5EL
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല