ക്രിസ്തുമസ് ഷോപ്പിങ്ങിന് എത്തുന്നവരെ സഹായിക്കാനായി സെയ്ന്‍സ്‌ബെറി 15000 സ്റ്റാഫുകളെ ജോലിക്ക് എടുക്കുന്നു. ഇതാദ്യമായാണ് ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഇത്രയേറെ സീസണല്‍ സ്റ്റാഫിനെ ഒറ്റയടിക്ക് ജോലിക്ക് എടുക്കുന്നത്. ഇതില്‍ 2000 പേരെ സ്ഥിരജോലിക്കാരായി നിയമിക്കും. രാജ്യമെമ്പാടുമുളള 1000 സ്റ്റോറുകളിലേക്കായാണ് ഇത്രയധികം ജോലിക്കാരെ നിയമിച്ചിരിക്കുന്നത്.
കസ്റ്റമര്‍ സര്‍വ്വീസ്, ചെക്കൗട്ട് സ്റ്റാഫ്, ഷെല്‍ഫ് സ്റ്റാക്കിംഗ്, ഓണ്‍ലൈന്‍ ഡെലിവറി ടീം അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് സ്റ്റാഫിനെ നിയമിച്ചിരിക്കുന്നത്. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാവുന്നതാണ്. നവംബര്‍ മുതല്‍ ജോലി ആരംഭിക്കാം. ക്രിസ്തുമസ് തിരക്ക് നേരിടാനായി രാജ്യത്തെ പ്രധാനപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകളെല്ലാം കൂടി മൊത്തം 70,000 സ്റ്റാഫുകളെ എങ്കിലും പുതുതായി ജോലിക്ക് എടുക്കുമെന്നാണ് കരുതുന്നത്.
എസെക്‌സിലെ ചിഗ്‌വെലിലുളള എമിലി വോര്‍ഫ് മൂന്ന് വര്‍ഷം മുന്‍പ് ക്രിസ്തുമസ് കോണ്‍ട്രാക്ടില്‍ ജോലിക്ക് കയറിയതാണ്. ഇപ്പോള്‍ സെയ്ന്‍സ്‌ബെറിയുടെ സൗത്ത് വുഡ്‌ഫോര്‍ഡ് സ്റ്റോറില്‍ ട്രയിനി ടീമിന്റെ ലീഡറാണ്. ശരിക്കും ആസ്വദിക്കാവുന്ന ജോലിയാണ് ഇതെന്നാണ് എമിലിയുടെ പക്ഷം. ജോലി അന്വേഷിക്കുന്നവര്‍ക്ക് www.sainsburys.jobs എന്ന വിലാസത്തില്‍ അപേക്ഷിക്കാവുന്നതാണ്. ഇന്റര്‍വ്യൂവിന് ശേഷമായിരിക്കും നിയമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല