പാടും പാതിരി എന്ന പേരില്‍ പ്രശസ്തനായ ഫാ. പോള്‍ പൂവ്വത്തിങ്കലും സംഘവും യുകെയിലെ വിവിധ സ്ഥലങ്ങളില്‍ സംഗീത കച്ചേരി നടത്തുവാനായെത്തുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ അഞ്ചു വരെയുളള അഞ്ചാഴ്ചയാണ് യുകെയിലെ പ്രവാസികളെ ഗാനസാഗരത്തില്‍ ആറാടിക്കുവാനായി ഫാ. പോളും സംഘവും യുകെയിലെത്തുന്നത്.
ഒക്ടോബര്‍ 12ന് ലണ്ടന്‍ ഹൈക്കമ്മീഷന്റെ ആതിഥേയത്വത്തില്‍ നെഹ്രൂ സ്റ്റേഡയിത്തില്‍ ഫാ. പോളും സംഘവും രാഗസന്ധ്യ 2012 എന്ന പേരില്‍ സംഗീത പരിപാടി അവതരിപ്പിക്കും. കൂടാതെ ബര്‍മ്മിംഗ്ഹാമിലെ ബാലാജി ടെമ്പിളിലും ഫാ. പോള്‍ കച്ചേരി അവതരിപ്പിക്കുന്നുണ്ട്. സ്റ്റീവനേജ്, സൗത്ത് ലണ്ടന്‍, ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ്, ഈസ്റ്റ്ലണ്ടന്‍, അബര്ഡീന് തുടങ്ങിയ സ്ഥലങ്ങളിലായി പതിനഞ്ചോളം സ്റ്റേജുകളിലാണ് ഫാ. പോളിന്റെ സംഗീത കച്ചേരി അരങ്ങേറുന്നത്.
കര്‍ണ്ണാടക സംഗീതത്തില്‍ പിഎച്ച്ഡി ബിരുദം എടുത്തിട്ടുളള ആദ്യത്തെ വൈദികനായ ഫാ. പോള്‍ പൂവ്വത്തിങ്കല്‍ ഗാന ഗന്ധര്വന് യേശുദാസിന്റേയും വിഖ്യാത സംഗീതജ്ഞന് ചന്ദ്രമന നാരായണന് നമ്പൂതിരിയുടേയും ശിഷ്യനാണ്. ഫാ. പോളിന്റെ സംഗീതകച്ചേരി ബുക്ക് ചെയ്യാന്‍ താല്‍പ്പര്യമുളള അസ്സോസിയേഷനുകള്‍ ജോയിസ് പളളിക്കമ്യാലില് -075584232811 എന്ന നമ്പരില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല