ക്രിസ്തുവും മഗ്ദലനമറിയവും ഭാര്യാ ഭര്ത്താക്കന്മാരായിരുന്നുവെന്ന് പ്രശസ്തമായ ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍. അതിപുരാതനമായ പാപ്പിറസ് രേഖകളിലെ തെളുവുകള്‍ നിരത്തിയാണ് ഗവേഷകര്‍ യേശുവും മഗ്ദലന മറിയവും ഭാര്യാ ഭര്ത്താക്കന്മാരായിരുന്നു എന്ന് വാദിച്ചത്. എന്നാല്‍ കണ്ടെത്തലിനെതിരേ ലോകമെമ്പാടുമുളള ക്രിസ്ത്യാനികള്‍ പ്രതിക്ഷേധവുമായി രംഗത്തെത്തി കഴിഞ്ഞു.
ഡെയ്ലി മെയലാണ് ഗവേഷകരുടെ കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത്. പുരാതന ഈജിപ്ഷ്യന്‍ ലിപികളില്‍ എഴുതിയ പാപ്പിറസ് ചുരുളുകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചിരിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. രേഖകള്‍ ശരിയാണങ്കില്‍ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് പോലെ യേശു ബ്രഹ്മചാരി അല്ലെന്നും ഗവേഷകര്‍ തങ്ങളുടെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പാപ്പിറസ് രേഖകളില്‍ യേശു ക്രിസ്തു ശിഷ്യന്മാരോട് സംസാരിക്കുന്ന ഭാഗത്താണ് ക്രിസ്തു മഗ്ദലനമറിയത്തെ എന്റെ ഭാര്യ എന്ന് സംബോധന ചെയ്യുന്നതായി ഗവേഷകര്‍ പറയുന്നു. ചില വിമര്‍ശനങ്ങളില്‍ നിന്നും മറിയത്തെ രക്ഷിക്കാനും യേശു ശ്രമിക്കുന്നതായും ഗവേഷകര്‍ രേഖകള്‍ ഉദ്ദരിച്ച് പറയുന്നു. ചുരുളിലെ അവള് എന്റെ ശിഷ്യ തന്നെ, ഞാന്‍ അവള്‍ക്കൊപ്പം കഴിയുന്നു എന്നീ പ്രയോഗങ്ങള്‍ മഗ്ദലന മറിയവും യേശുവും ഭാര്യാഭര്ത്താക്കന്മാരായിരുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതായും ഗവേഷകര്‍ പറഞ്ഞു.
ചുരുളുകള്‍ സ്ത്യമാണങ്കില് പുരാതനകാലം മുതല്‍ മഗ്ദലനമറിയത്തേ കുറിച്ച് നിലനിന്നിരുന്ന വിശ്വാസങ്ങളെല്ലാം തകര്‍ക്കേണ്ടി വരുമെന്ന് ഗവേഷകര്‍ പറയുന്നു. ഈജിപ്ഷ്യന്‍ നാട്ടുഭാഷയിലാണ് ഈ കൈയ്യെഴുത്ത് പ്രതി തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കയിലെ പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയായി കാരണ് കിംഗ് ആണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. പഠന റിപ്പോര്‍ട്ട് റോമിലെ ഇന്റര്നാഷണസ് കോപ്റ്റിക് സ്്റ്റഡി സെന്ററായ ഡിസ്കവറി ടുഡേയില്‍ അവതരിപ്പിക്കുമെന്ന് കാരണ് അറിയിച്ചു.
പാപ്പിറസിന്റെ പഴക്കം പരിശോധിച്ചതില്‍ നിന്ന് ഇവ ക്രിസ്തുവിന്റെ കാലത്തോ അതിന് ശേഷമോ ഗ്രീക്ക് ലിപിയില്‍ തയ്യാറാക്കുകയും അതിന് ശേഷം ഈജിപ്ഷ്യന്‍ നാട്ടുഭാഷയിലേക്ക് പകര്‍ത്തുകയോ ചെയ്തതാണന്ന് കാരണ് പറഞ്ഞു. എന്നാല്‍ ഇവയുടെ കെമിക്കല്‍ ടെസറ്റുകള്‍ നട്ത്താത്തതിനാല് ആധികാരികത ഉറപ്പാക്കാനാകില്ലെന്നതാണ് വിമര്‍ശകരുടെ വാദം. ഇതിനിടെ ഒരു സംഘം ഗവേഷകര്‍ കാരണിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയതോടെ സംഭവം വിവാദത്തിലാവുകയും ചെയ്തു.
രേഖകളുടെ ആധികാരികത ഉറപ്പ് വരുത്താനായി പാപ്പിറസിന്റെ ചിത്രങ്ങള്‍ നിരവധി ഗവേഷകര്‍ക്ക് അയച്ചുകൊടുത്തിരുന്നു. കൂടാതെ ഇത്തരം പുരാതന രേഖകള്‍ സൂക്ഷിക്കുന്ന സ്ഥാപനത്തിനും ചിത്രങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവരെല്ലാം തന്നെ പാപ്പിറസ് ചുരുളുകള്‍ ത്ട്ടിപ്പല്ല എന്ന നീരീക്ഷണത്തിലാണ് എത്തിയിരിക്കുന്നത്. പാപ്പിറസിന്റെ ഘടനയും കൈയ്യെഴുത്തിന്റൈ ശൈലിയും പരിശോധിച്ചതില്‍ നിന്ന്് ഇത് നാലാം നൂറ്റാണ്ടിന്റെ പകുതിയില്‍ എഴുതപ്പെട്ടതാണ് എന്ന് കരുതുന്നതായി ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ പ്രശസ്ത പാപ്പിറോളജിസ്റ്റായ റോഗര്‍ ബാഗ്നാ്ല് പറയുന്നു. ഇതിന്റെ ബാക്കി ഭാഗങ്ങള്‍ ഈജിപ്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ തന്നെ കാണുമെന്നാണ് കരുതുന്നത്. 1945ല്‍ ഉത്തര ഈജിപ്തിലെ ഹമാദയില് നിന്നാണ് പാപ്പിറസ് ചുരുളിന്റെ കക്ഷണം കിട്ടിയത്. ഇതിനോടൊപ്പം ക്രിസ്തുവിന്റെ ശിഷ്യരുടെ സുവിശേഷവും കിട്ടിയിരുന്നു.
ക്രിസ്തുവിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായം വച്ച് പുലര്‍ത്തിയിരുന്ന നിരവധി ഈജിപ്തുകാര്‍ ഉണ്ടായിരുന്നു. ക്രിസ്തുവിനെ ആത്മീയമായി കൂടുതല്‍ സ്വീകാര്യനാക്കുന്നതിനുളള ശ്രമഫലമായിട്ടാകാം അദ്ദേഹത്തെ ബ്രഹ്മചാരിയായി ചിത്രീകരിച്ചതെന്ന് കാരണ് കിംഗ് പറയുന്നു. എന്നാല്‍ പതിവുപോലെ വിശ്വാസങ്ങളെ അധിക്ഷേപിച്ച് നിര്‍വൃതി അടയുന്ന ഒരു സംഘം കുബുദ്ധികളുടെ അപവാദപ്രചരണമാണ് ഇതെന്നാണ് ക്രിസ്ത്യന്‍ തിയോളജിസ്റ്റുകളുടെ അഭിപ്രായം. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ക്രിസ്തുവുമായി ബന്ധപ്പെട്ട ചരിത്രസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നാണ് ഇവരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല