അയര്‍ലന്റിനെ ഏഴ് വിക്കറ്റിന് കീഴടക്കി കരുത്തരായ ഓസ്ട്രേലിയ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി. ബാറ്റിങ്ങിലും ബൗളിംഗിലും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഷെയ്ന്‍ വാട്സനാണ് കങ്കാരുക്കളുടെ വിജയശില്‍പി. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്റ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഷെയന്‍ വാട്സന്റെ അര്‍ദ്ധസെഞ്ച്വറിയുടെ (51) കരുത്തില്‍ 29 പന്ത് ബാക്കിനില്‍ക്കേ വിജയം സ്വന്തമാക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തുകയും 51 റണ്‍സെടുക്കുകയും ചെയ്ത ഷെയ്ന്‍ വാട്സനാണ് മാന്‍ ഓഫ് ദി മാച്ച്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല