1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2012

ലണ്ടന്‍:യുകെയിലെ ബാങ്ക്ജീവനക്കാര്‍ കഴിഞ്ഞവര്‍ഷം ബോണസ് ഇനത്തില്‍ പോക്കറ്റിലാക്കിയത് 13 ബില്യന്‍ പൗണ്ട്. രാജ്യത്തെ തൊഴിലാളികളാകെ വാങ്ങിയ ബോണസിന്റെ ഏകദേശം മൂന്നിലൊന്നുതുകവരും ഇത്. 2011-12 സാമ്പത്തികവര്‍ഷം ബോണസ് ഇനത്തില്‍ 37 ബില്യന്‍ പൗണ്ടാണ് രാജ്യത്ത് വിതരണം ചെയ്തത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്നുശതമാനം വര്‍ധനയാണ് ഈ ഇനത്തില്‍ വന്നത്. അതേസമയം മൊത്തംനല്കിയതുകയുടെ 35 ശതമാനവും ചെലവഴിക്കേണ്ടിവന്നത് ബാങ്ക് ജീവനക്കാരുടെ ബോണസ് നല്കാനായിരുന്നു. അതേസമയം മൊത്തം തൊഴിലാളികളില്‍ നാലുശതമാനം മാത്രമാണ് ബാങ്കിംഗ്-ഇന്‍ഷുറന്‍സ് മേഖലയില്‍ ജോലി ചെയ്യുന്നത്.
ഏകദേശം 12000 പൗണ്ട് വീതം ശരാശരി ഓരോ ബാങ്ക് ജീവനക്കാരനും കഴിഞ്ഞവര്‍ഷം ബോണസ് ഇനത്തില്‍ ലഭിച്ചു. മൈനിംഗ്, ഇന്ധനമേഖല എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കാണ് തൊട്ടുതാഴെ ഉയര്‍ന്ന ബോണസ് ലഭിച്ചത്. സ്വകാര്യമേഖലയില്‍ ശരാശരി 1700 പൗണ്ട് ബോണസായി ലഭിച്ചപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ ഇത് വെറും 300 പൗണ്ട് മാത്രമായിരുന്നു. മറ്റൊരു സമാന്തരലോകത്തിലാണ് യുകെയിലെ ബാങ്ക് ജീവനക്കാര്‍ കഴിയുന്നതെന്ന വിമര്‍ശകരുടെ ആരോപണത്തിനു ബലംപകരുന്നതാണ് ഈ കണക്കുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.