മാത്യു ബ്ലാക്ക്പൂള്‍
ബ്ലാക്ക്പൂള്‍:രണ്ടാമത് മൂഴൂര്‍ സംഗമം പാല രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫോണിലൂടെ സന്ദേശം നല്കി ഉദ്ഘാടനം ചെയ്തു. പിതാവ് തന്റെ സന്ദേശത്തില്‍ ഇംഗ്ലണ്ടില്‍ ഒരു പുതിയ നവ സുവിശേഷ വല്‍ക്കരണ ചിന്ത നല്കുവാനുള്ള ഉത്തരവാദിത്തം മൂഴൂര്‍ നിവാസികളായ പ്രവാസികള്‍ക്കുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു. മൂഴൂര്‍ നിവാസികളുടെ ഒത്തുചേരലില്‍ പിതാവ് സന്തോഷം രേഖപ്പെടുത്തുകയും എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്തു. ശനിയാഴ്ച 10 മണിക്ക് ആരംഭിച്ച സംഗമ പരിപാടിയിലേക്ക് യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂഴൂര്‍ നിവാസികള്‍ കുടുംബസമേതം എത്തിച്ചേര്‍ന്നു. ഓരോ കുടുംബവും പരസ്പരം പരിചയപ്പെടുത്തിയും സന്തോഷം പങ്കിട്ട് ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗെയിമുകളും തുടര്‍ന്ന് വിവിധ കലാപരിപാടികളും ആഘോഷപരിപാടികള്‍ ഗംഭീരമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തത് എല്ലാവരെയും സന്തുഷ്ടരാക്കി.
സംഗമത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മൂഴൂര്‍ പ്രവാസി സംഗമത്തിന്റെ പേരില്‍ ഒരു ചാരിറ്റി ഫണ്ട് ശേഖരണം നടത്തി മൂഴൂര്‍ ഇടവകയില്‍ ചികിത്സാസഹായം ആവശ്യമുള്ളവരെ സഹായിക്കുവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തി. അടുത്ത വര്‍ഷത്തെ മൂഴൂര്‍ സംഗമം 2013 ഒക്‌ടോബര്‍ 26 ആം തിയതി ലണ്ടനില്‍ വെച്ച് നടത്തുവാനും തീരുമാനിച്ചു. കോഡിനേഷന്‍ കമ്മിറ്റിയിലേക്ക് റെജി പൂവക്കളം, മോളി പറമ്പകത്ത്, ജിജോ മുങ്ങാമാക്കല്‍, ഷിജി പൂവക്കുളം, സോണി പറച്ചിപ്പുറം, ടോജി തുളുമ്പന്‍മാക്കല്‍, തങ്കച്ചന്‍ കണ്ണാടിപ്പാറ എന്നിവരെയും തെരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല