യുകെയില്‍ ഏറെ ശ്രദ്ധേയമായ ലെസ്റ്റര്‍ തിരുനാള്‍ വിശ്വാസികള്‍ക്ക് ആത്മീയോത്സവമായി. തിരുനാളിന് പളളി വികാരി ഫാ. പോള്‍ നെല്ലിക്കുളം കൊടിയേറ്റികൊണ്ട് സമാരംഭം കുറിച്ചു. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന നടന്നു. ഫാ. ജിമ്മി പുളിക്കകുന്നേല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. യുകെയിലെ ഏറ്റവും വലിയ മലയാളി ക്വയര്‍ ഗ്രൂപ്പാണ് കുര്‍ബാനയ്ക്ക് ഗാന ശ്രൂശ്രൂഷ നല്‍കിയത്. ഫാ. സുരേഷ് പളളിവാതുക്കല്‍ കപ്പുചിന തിരുനാള്‍ സന്ദേശം നല്കി. തുടര്‍ന്ന് ലദീഞ്ഞും വാഴ്വും ഉണ്ടായിരുന്നു.
പരിശുദ്ധ അമ്മയുടേയും സഭാ പിതാവായ മാര്‍ത്തോമാ ശ്ലീഹായുടേയും ഭാരതത്തിന്റെ പ്രഥമ പുണ്യവതി അല്‍ഫോന്‍സാമ്മയുടേയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് നടത്തിയ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തില്‍ മുത്തുക്കുടകളും കൊടിതോരണങ്ങളും ബോള്‍ട്ടണ്‍ ബീറ്റ്സിന്റെ ചെണ്ടമേളവും അകമ്പടി സേവിച്ചു. ജനസഹസ്രങ്ങളാണ് പ്രദക്ഷിണത്തില്‍ പങ്കുചേരാന്‍ എത്തിയത്. സമാപന ആര്ശീര്വാദത്തോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു. തിരുനാളിനോട് അനുബന്ധിച്ച് അടിമ വയ്്ക്കുന്നതിനും കഴുന്നു എടുക്കുന്നതിനും സൗകര്യം ഉണ്ടായിരുന്നു.
യുകെയുടെ നാനാഭാഗത്തു നിന്നും നിരവധി ജനങ്ങളാണ് തിരുനാളില്‍ പങ്കു ചേര്‍ന്നത്. യുകെയില്‍ ഇദംപ്രഥമമായി തിരുനാളിനോട് അനുബന്ധിച്ച് വിസ്മയകരമായ കരിമരുന്ന് പ്രയോഗവും നടത്തി. കുട്ടികള്‍ക്കായി മാജിക് പ്രദര്‍ശനം, പ്രമുഖ ഓര്‍ക്കസ്ട്രാ ഗ്രൂപ്പുകളായ മെലഡി ഓര്‍ക്കസ്ട്രാ ലെസ്റ്ററും ട്യൂണ്‍സ് ഓഫ് ലെസ്റ്ററും സംയുക്തമായി അവതരിപ്പിച്ച ഗാനമേളയും ബോള്‍ട്ടണ്‍ ബീറ്റ്സിന്റെ ആകര്‍ഷകമായ ചെണ്ടമേളവും, തിരുനാളില്‍ പങ്കെടുത്ത എല്ലാ ഭവനങ്ങളിലേക്കും പ്രത്യേകം പായ്ക്ക് ചെയ്ത നേര്‍ച്ച പായസം, തട്ടുകടകളില്‍ വിളമ്പിയ ചൂടന്‍ നാടന്‍ ഭക്ഷണങ്ങള്‍, പെരുനാള് കടകള്‍ എല്ലാം ചേര്‍ന്നപ്പോള്‍ യുകെയിലെ ഏറ്റവും ഗംഭീരമായ തിരുനാളിനാണ് ലെസ്റ്റര്‍ സാക്ഷ്യം വഹിച്ചത്.
അത്യാകര്‍ഷകങ്ങളായ പരിപാടികള്‍ കോര്‍ത്തിണക്കി ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലെ പെരുനാള് അവിസ്മരണീയമാക്കുന്നതിലും യുകെയുടെ തിരുനാളുകളുടെ തിരുനാളാക്കി ഇതിനെ മാറ്റുന്നതിലും മികവുറ്റ സംഘാടകത്വം തെളിയിച്ച ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍ പ്രത്യേകം ആദരവ് പിടിച്ചുപറ്റി.
കൂടുതല്‍ പെരുനാള് ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല