ലീഡ്സിലെ സെന്റ് തോമസ് കാത്തലിക് ഫോറം കുടുംബാംഗങ്ങള്‍ സംഘടിപ്പിച്ച ഫാമിലി ഫണ്‍ഡേയും ബാര്‍ബിക്യൂവും ഗംഭീരമായി. പ്രാര്‍ത്ഥനയോടെ ആരംഭിച്ച കുടുംബമേള പാര്‍ക്കിലും പ്രസിഡന്റ് ജേക്കബ്ബ് കുയിലാടന്റെ ഭവനത്തിലും ആയിട്ടാണ് ആഘോഷിച്ചത്. ഫാമിലി ഫണ്‍ഗെയിംസ്, നര്‍മ്മസല്ലാപം, ബൈബിള്‍ ക്വിസ്, കുട്ടികള്‍ക്കായുളള കളികള്‍, ബാര്‍ബിക്യൂ എന്നിവ കോര്‍ത്തിണക്കിയാണ് ഫാമിലി ഫണ്‍ഡേ സംഘടിപ്പിച്ചത്.
സൈബി സിറിയക് ബാര്‍ബിക്യൂവിനും അഡ്വ. ജിജി ജോര്‍ജ് ഫാമിലി ഫണ്ഡേയ്ക്കും നേതൃത്വം നല്കി. കുടുംബമേള ബന്ധങ്ങള്‍ക്ക് ആക്കം കൂട്ടാനും സ്നേഹവും പ്രാര്‍ത്ഥനയും നിറഞ്ഞ മാര്‍ത്തോമാ കത്തോലിക്കരുടെ സമൂഹത്തിന് ഊര്‍ജ്ജം പകരാനും സഹായിച്ചതായി സംഘാടകര്‍ അറിയിച്ചു. ജോബി വര്‍ഗീസ് മണിമല പ്രോഗ്രാം കോഡിനേറ്റര്‍ ആയിരുന്നു. കുടുംബമേള വിജയിപ്പിച്ച എല്ലാവര്ക്കും മനോജ് ലീഡ്സ് നന്ദി പ്രകാശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല