1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2012

സിംബാബ്‌വേയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച് ട്വന്റി-20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് രാജകീയ തുടക്കം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 20 ഓവറില്‍ 93 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക പന്ത്രണ്ടാം ഓവറില്‍ തന്നെ വിക്കറ്റോന്നും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു.

ഏകപക്ഷീയമായിരുന്നു മത്സരം. ടോസ് മുതല്‍ തന്നെ ദക്ഷിണാഫ്രിക്ക മത്സരം കൈപ്പിടിയിലാക്കി. തകര്‍ച്ചയാരംഭിച്ച സിംബാബ്‌വേയെ കശക്കിയെറിഞ്ഞത് ജാക്ക് കാലീസാണ്. 15 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റാണ് കാലിസ് നേടിയത്.
ഇതിനിടയില്‍ ഒരു മെയ്ഡിന്‍ ഓവറും കാലിസ് എറിഞ്ഞഈ പ്രകടനത്തിലൂടെ ട്വന്റി-20ല്‍ കളിയിലെ പുരസ്കാരം നേടുന്ന പ്രായം കൂടിയ താരം എന്ന തന്റെ റെക്കോഡ് തന്നെ കാലിസ് തിരുത്തി.

ട്വന്‍റി20യിലെ വേഗതയാര്‍ന്ന സെഞ്ച്വറിക്കുടമ റിച്ചാര്‍ഡ് ലെവിക്ക് സ്വന്തമാണ് മത്സരത്തിന്‍റെ രണ്ടാം ഭാഗം. ആറ് ബൌണ്ടറികള്‍ ഉള്‍പ്പെട്ടതായിരുന്നു ലെവിയുടെ അര്‍ദ്ധസെഞ്ച്വറി

.ഗ്രൂപ്പ്‌ സിയിലെ രണ്ടുകളികളും തോറ്റ സിംബാബ്‌വേ സൂപ്പര്‍ എട്ടില്‍ കടക്കാതെ പുറത്തായി. ട്വന്റി20 ലോകകപ്പില്‍നിന്നു പുറത്താകുന്ന ആദ്യ ടീമാണു സിംബാബ്‌വേ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.