ബ്രിട്ടനിലെ നികുതി നിയമത്തില്‍ കാതലായ പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ മാത്രമേ വരും കാലങ്ങളില്‍ നികുതി രഹിത രാജ്യങ്ങളുമായി പിടിച്ചു നില്‍ക്കാന്‍ കഴിയുക ഉളളൂ എന്ന ടോറി എംപി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ട്രഷറര്‍ ആയ ലോര്‍ഡ് ഫിങ്ക് ആണ് ബ്രിട്ടനെ ടാക്‌സ്‌ഹെവന്‍ രാജ്യമാക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. പ്രതൃക്ഷമല്ലാത്ത വരുമാനങ്ങള്‍ക്കുളള നികുതി ഒഴിവാക്കാണമെന്ന ആവശ്യവുമായി താന്‍ ജോര്‍ജ്ജ് ഒസ്‌ബോണിനെ സമീപിച്ചിരുന്നതായും ഫിങ്ക് വ്യക്തമാക്കി. ഇത്തരം നികുതി ഇളവുകള്‍ കൂടുതല്‍ ആളുകളെ ഇവിടെ കമ്പനികളും മറ്റും സ്ഥാപിക്കുന്നതിലേക്ക് ആകര്‍ഷിക്കുമെന്നും ഫിങ്ക് ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടന്റെ നികുതി നിയമങ്ങളെ സ്വാധീനിക്കാന്‍ കഴിവുളള 68 എംപിമാര്‍ ടാക്‌സ് ഹെവന്‍ എന്നറിയപ്പെടുന്ന കേയ്മാന്‍ ദ്വീപ് പോലുളള സ്ഥലങ്ങളിലെ കമ്പനികളുടെ ഡയറക്ടര്‍മാരോ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരോ ആണെന്ന് ഗാര്‍ഡിയന്‍ പത്രം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പല ഓഫ്‌ഷോര്‍ കമ്പനികളും ഇത്തരത്തില്‍ ജനപ്രതിനിധികളെ തങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ എടുക്കുന്നതിന് കാരണം തന്നെ അവര്‍ക്ക് നിയമനിര്‍മ്മാണത്തിലും മറ്റുമുളള സ്വാധീനം കണക്കിലെടുത്താണ്. പല ഓഫ്‌ഷോര്‍ കമ്പനികളും ഭരണപരമായ കാരണങ്ങളേക്കാള്‍ നികുതി ഇളവ് ലക്ഷ്യമിട്ടാണ് ഇത്തരം പ്രദേശങ്ങളിലേക്ക് കമ്പനി സ്ഥാപിക്കാന്‍ പുറപ്പെടുന്നതെന്നും ഗാര്‍ഡിയന്‍ തന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
ബ്രിട്ടന്റെ അധീനതയിലുളള കെയ്മാന്‍ ദ്വീപിലും മറ്റും ബ്രിട്ടനേക്കാള്‍ കുറഞ്ഞ നികുതിയാണ് ഈടാക്കുന്നത്. ഫിങ്ക് ഡയറക്ടറായ മൂന്ന് കമ്പനികളാണ് കെയ്മാന്‍ ദ്വീപിലും ലക്‌സംബര്‍ഗിലും ഗുവെര്‍സേയിലുമായി പ്രവര്‍ക്കിക്കുന്നത്. പുതിയ ബിസിനസ് മന്ത്രിയായ മൈക്കല്‍ ഫാലണ്‍, മുന്‍ ട്രേഡ് സെക്രട്ടറിയായ പീറ്റര്‍ ലില്ലി, ജേക്കബ്ബ് റീസ്- മോഗ് എന്നീങ്ങനെ ആറ് ടോറി എംപിമാരാണ് ടാക്‌സ് ഹെവന്‍ രാജ്യങ്ങളിലെ കമ്പനികളുടെ ഡയറക്ടര്‍മാരായിട്ടുളളത്. ഇത്തരത്തില്‍ നികുതി ഇളവ് ലക്ഷ്യമിട്ട് രാജ്യത്തിന് പുറത്ത് കമ്പനി സ്ഥാപിച്ചിട്ടുളള രാഷ്ട്രീയക്കാരില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിപക്ഷത്ത് ഇരിക്കുമ്പോഴാണ് ജോര്‍ജ്ജ് ഒസ്‌ബോണുമായി ചേര്‍ന്ന ബ്രിട്ടനെ നികുതി രഹിത സ്വര്‍ഗ്ഗമാക്കാനുളള നീക്കം നടത്തിയതെന്നും ഫിങ്ക് വ്യക്തമാക്കി.
ടാക്‌സ് ഹെവന്‍ രാജ്യങ്ങളിലെ കമ്പനികളുടെ ഡയറക്ടര്‍മാരായ അറുപത്തിയെട്ട് രാഷ്ട്രീയ നേതാക്കളില്‍ 27 പേര്‍ ടോറികളും 17 പേര്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങളും ആണ്. ലിബറല്‍ ഡെമോക്രാറ്റുകള്‍ മൂന്ന് പേരും ബാക്കിയുളള 21 പേര്‍ സ്വതന്ത്രരോ ചെറിയ പാര്‍ട്ടികളിലെ അംഗമോ ആണ്. ഇവര്‍ ഡയറക്ടര്‍മാരായുളള കമ്പനികളുടെ അക്കൗണ്ട് ഡീറ്റെയ്ല്‍സ് പരിശോധിച്ചപ്പോഴാണ് ഇവരുടെ കമ്പനികളുടെ മാതൃ കമ്പനികയോ ശാഖകളോ ടാക്‌സ് ഹെവന്‍ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ് എന്ന് കണ്ടെത്തിയിട്ടുളളത്. നികുതി ഇളവ് കിട്ടുന്ന പ്രദേശങ്ങളിലെ കമ്പനികളുടെ ഡീറ്റെയ്ല്‍സ് റവന്യൂ ആന്‍ഡ് കസ്റ്റംസ് പുറത്ത് വിടാറില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല