1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2012

വാഹനത്തിന് ഇഷ്ടനമ്പര്‍ തേടി സിനിമാ നടന്‍ ആസിഫ് അലി ആര്‍ടി ഓഫീസിലെത്തി. തന്റെ പുതിയ ബിഎംഡബ്ല്യു കാറിന് ഫാന്‍സി നമ്പര്‍ തെരഞ്ഞെടുക്കാനാണ് ആസിഫ് രംഗത്തെത്തിയിരിക്കുന്നത്. ബി.വി. സീരിസില്‍ തുടങ്ങുന്ന നമ്പര്‍ ആണ് പ്രിയതാരം ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എല്‍.07 ബി.വി. 5005 എന്ന നമ്പറിനായി എറണാകുളം ആര്‍ടിഒ ബി.ജെ. ആന്‍റണിയെയാണ് രേഖാമൂലം സമീപിച്ചിരിക്കുന്നത്. ഇതിന് കഴിഞ്ഞ ദിവസം 25,000 രൂപ ഫീസടച്ചു.

തിങ്കളാഴ്ച ലേലത്തില്‍ ഈ നമ്പറിന് മറ്റാവശ്യക്കാര്‍ എത്തിയില്ലെങ്കില്‍ ഇഷ്ട നമ്പര്‍ ആസിഫ് അലിക്ക് ലഭിക്കും. ബി.വി. സീരിസിലുള്ള ഇഷ്ട നമ്പര്‍ കഴിഞ്ഞ ദിവസം മത്സരമില്ലാതെ മീരാ ജാസ്മിനും സ്വന്തമാക്കിയിരുന്നു. തന്റെ പുതിയ ബി.എം.ഡബ്ല്യു കാറിനുവേണ്ടി കെ.എല്‍. 07 ബി.വി. 5522 എന്ന നമ്പര്‍ ആണ് മീരയ്ക്ക് ലഭിച്ചത്. പണം അടച്ച് ആര്‍ടി ഓഫീസില്‍ ഇതു ബുക്ക് ചെയ്തിരുന്നെങ്കിലും ഈ നമ്പറിന് മറ്റാവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മീരാ ജാസ്മിന് നല്‍കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.