തിരുവനന്തപുരം:കേന്ദ്രവിദേശകാര്യമന്ത്രാലയത്തില്‍ വീണ്ടും തരൂര്‍?. ഡല്‍ഹിയിലെ രാഷ്ട്രീയവൃത്തങ്ങളിലെ ഏറ്റവുംസജീവമായ ചര്‍ച്ചകളിലൊന്നായി തരൂര്‍ വിദേശകാര്യമന്ത്രാലയത്തിലേക്ക് തിരിച്ചെത്തുന്ന വാര്‍ത്തകള്‍ മാറിയിരിക്കുകയാണ്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഇടനാഴികളിലും തരൂരാണ് താരം. മന്ത്രിസ്ഥാനം ലഭിച്ചാല്‍ വിദേശ കാര്യം തരൂരിന് ലഭിക്കാനാണ് സാദ്ധ്യത. വിദേശ രാജ്യത്തലവന്മാരുമായി ശശി തരൂരിന് വളരെ അടുത്ത ബന്ധമുണ്ട്. നയതന്ത്ര തലത്തിലും വര്‍ഷങ്ങളുടെ പരിചയം തരൂരിന്റെ കൈമുതലാണ്. ഇക്കാരണത്താലാണ് അദ്ദേഹത്തെ വിദേശകാര്യം ഏല്പിക്കാനുളള സാദ്ധ്യത തെളിയുന്നത്. നേരത്തെ കന്നുകാലി ക്ലാസ് പരാമര്‍ശം ഉള്‍പ്പെടെ ചില വിവാദങ്ങളില്‍ പെട്ടാണ് നേരത്തേ ശശി തരൂരിന് കേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗിലെ ടീമായിരുന്ന കൊച്ചിന് ടസ്ക്കേഴ്സുമായി ബന്ധപ്പെട്ടായിരുന്നു വിവാദം ഉയര്‍ന്നത്.
അന്ന് ശശി തരൂരിന്റെ പ്രതിശ്രുത വധുവായിരുന്ന ഇടനിലക്കാരി കാശ്മീരി സുന്ദരി സുനന്ദ പുഷ്ക്കര്‍ക്ക് കൊച്ചിന് ടസ്ക്കേഴ്സിന്റെ കോടിക്കണക്കിന് രൂപയുടെ ഓഹരി അനധികൃതമായി നല്കാന് തരൂര്‍ ചരടു വലി നടത്തിയെന്നായിരുന്നു ആരോപണം. അത് ‘ വിയര്‍പ്പിന്റെ ഓഹരി (സ്വെറ്റ് ഷെയര്‍) ‘ ആയി നല്കിയെന്നു പറഞ് തരൂര്‍ ന്യായീകരിച്ചു. ഇത് പാര്‍ലമെന്റിലും പുറത്തും ഏറെ വിവാദക്കൊടുങ്കാറ്റുയര്‍ത്തി. ഇതേത്തുടര്‍ന്നാണ് തരൂരിന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. സുനന്ദ പുഷ്ക്കറിനെ തരൂര്‍ പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല