മുതിര്‍ന്ന പൗരന്‍മാര്‍ക്കുളള സംരക്ഷണം ഉറപ്പാക്കുന്നതിനായി ഡില്‍നോട്ട് കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ട്രഷറി അട്ടിമറിക്കുന്നുവെന്ന ആരോപണവുമായി മുന്‍ ആരോഗ്യമന്ത്രി പോള്‍ ബ്രസ്‌റ്റോ രംഗത്തെത്തി. കെയര്‍ഹോം ചെലവുകള്‍ക്കായി വീട് വില്‍ക്കേണ്ടിവരുന്ന വൃദ്ധരായ ആളുകളെ രക്ഷിക്കാനായാണ് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഡില്‍നോട്ട് കമ്മീഷന്‍ മുന്നോട്ട് വച്ചത്. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതിന് പ്രധാന വിലങ്ങുതടി ട്രഷറി ആണന്നാണ് മന്ത്രിസഭാ പുനസംഘടനയില്‍ സ്ഥാനം നഷ്ടപ്പെട്ട പോള്‍ ബ്രസ്‌റ്റോയുടെ ആരോപണം. ഇക്കാര്യത്തില്‍ ലിബറല്‍ ഡെമോക്രാറ്റിക് നേതാവായ നിക്് ക്ലെഗ്ഗിനും പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനും രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലെന്നും ലിബറല്‍ ഡെമോക്രാറ്റിക് എംപിയായ ബ്രസ്റ്റോ ആരോപിക്കുന്നു.
പദ്ധതി നടപ്പിലാകുമെന്ന് പറയുന്നുണ്ടെങ്കിലും അതിനാവശ്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് പോള്‍ ചൂണ്ടിക്കാട്ടുന്നു. കെയര്‍ഹോം ചിലവുകള്‍ കണ്ടെത്താനായി ആയിരക്കണക്കിന് കുടുംബങ്ങളാണ് വീട് വില്‍ക്കുന്നത്. കെയര്‍ സിസ്റ്റത്തിലെ പരിഷ്‌കരണം അടുത്തെങ്ങും നടപ്പിലാകുന്ന ലക്ഷണമില്ലെന്നും അദ്ദേഹം ഒരു വാര്‍ത്താമാധ്യമത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. പരിഷകരണം വൈകും തോറും കൂടുതല്‍ കുടുംബങ്ങള്‍ വഞ്ചി്ക്കപ്പെട്ടുകൊണ്ട് ഇരിക്കുകയാണന്നതാണ് സത്യം. ട്രഷറിയുടെ തീരുമാനങ്ങളാണ് പദ്ധതിയെ ശ്വാസം മുട്ടിച്ച് കൊന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അടുത്ത 20 വര്‍ഷത്തിനുളളില്‍ എണ്‍പത്തി അഞ്ച് വയസ്സ് കഴിഞ്ഞ ആളുകളുടെ എണ്ണം 2.4 മില്യണായി വര്‍ദ്ധിക്കും. ഇതോടെ 24 മണിക്കൂറും കെയര്‍ഹോമുകളില്‍ സേവനം ലഭ്യമാക്കേണ്ടി വരും. നിലവില്‍ 23000 പൗണ്ടിന് താഴെ വാര്‍ഷിക വരുമാനമുളളവര്‍ക്ക് മാത്രമാണ് ഗവണ്‍മെന്റ് കെയര്‍ഹോം ചെലവുകള്‍ നല്‍കുന്നത്. കണക്കുകള്‍ അനുസരിച്ച് 40,000 ആളുകള്‍ വാര്‍ദ്ധക്യകാല പരിചരണത്തിനായി തങ്ങളുടെ വീടുകള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. ഒരു വര്‍ഷം കെയര്‍ഹോം ചെലവുകള്‍ 26,000 പൗണ്ട് വരെ വരുന്നുണ്ട്.
രണ്ടായിരത്തി പത്തില്‍ കൂ്ട്ടുകക്ഷി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയാണ് സോഷ്യല്‍ കെയര്‍ ഫണ്ടിനെ കുറിച്ച് പഠനം നടത്താന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ ആന്‍ഡ്രൂ ഡില്‍നോട്ടിനെ നിയമിച്ചത്. ഇതിന്റെ മേല്‍നോട്ട് ചുമതല കെയര്‍ മിനിസ്റ്ററായിരുന്ന ബ്രസ്‌റ്റോയ്ക്കായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഡില്‍നോട്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കെയര്‍ഹോം ചെലവുകള്‍ ഗവണ്‍മെന്റ് വഹിക്കാനുളള വരുമാന പരിധി 35,000 പൗണ്ട് ആ്ക്കണമെന്നതായിരുന്നു ഡില്‍നോട്ട് കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല