1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2012

യുകെ മലയാളികളുടെ ആഘോഷവേളകളിലെ സജീവ സാന്നിധ്യമായിരുന്ന ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്ര കലാജീവിതത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നു. അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ യുകെയിലെ കലാസ്വാദകര്‍ക്കായി അതിവിശിഷ്ടമായ ഒരു കലാസദ്യയാണ് ഗ്രേസ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്. ഗ്രേസ്‌നൈറ്റ് 2011ന്റെ തുടര്‍ച്ചയായി ഗ്രേസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗ്രേസ് നൈറ്റ് 2012 നവംബര്‍ മൂന്നിന് വൈകുന്നരേം ആറിന് സൗത്താംപ്ടണില്‍ വച്ച് നടത്തും. പ്രവേശനം സൗജന്യമാണ്.

ദൈവദത്തമായ കലയെ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ടുപോകുന്നതില്‍ മറ്റുളളവര്‍ക്ക് മാതൃകയായി തീര്‍ന്ന് ഒരു പറ്റം മികച്ച കലാകാരന്‍മാരുടെ കൂട്ടായ്മയാണ് ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്ര. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ കലാപ്രവര്‍ത്തനത്തിലൂടെ ഇവര്‍ സമാഹരിച്ച വിഭവങ്ങള്‍ കൊണ്ട് നാട്ടിലും യുകെയിലും ഉളള നിരവധി ആളുകള്‍ക്ക് സാന്ത്വനമാകാന്‍ ഈ കലാകാരന്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

യുകെയില്‍ ഉടനീളമുളള വിവിധ മലയാളി സംഘടനകളിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, യുകെയിലെ പ്രശസ്തരായ ഗായകരുടെ സംഗീത വിരുന്ന്, ഭാരതത്തിന്റെ സാംസ്‌കാരിക തനിമ ഉണര്‍ത്തുന്ന നാടോടി, ക്ലാസിക്കല്‍ കലാരൂപങ്ങള്‍ എന്നിവ ഗ്രേസ് നൈറ്റിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുമെന്ന് ഗ്രേസ് മെലോഡിയസ് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോബിള്‍ മാത്യു- 07894445390, ഉണ്ണികൃഷ്ണന്‍. എ – 07980378426, ജയ്‌സണ്‍ ടോം – 07533432899, ജോര്‍ജ്ജ് എടത്വാ – 07809491206 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.