പാവാത്മാ അഭിഷേകത്താല്‍, ജീവാഗ്നിയാല് ജ്വലിക്കുന്ന രക്ഷാകരമായ സുവിശേഷം പ്രഘോഷിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. യേശുവിന്റെ തിരുരക്തത്തിന്റെ കോട്ടയാല്‍ സംരക്ഷണമേകി എല്ലാ വിധ ബന്ധനങ്ങളില്‍ നിന്നും വിമോചനപ്പടുന്ന അതിശക്തമായ വിടുതല്‍ ശ്രൂശ്രൂഷയും, കഴിഞ്ഞ 96 ദിനങ്ങളായിട്ടുളള വിവിധ പ്രാര്‍ത്ഥനകളുടെ ശക്തിയാല്‍, പ്രകടമായ അടയാളങ്ങളുടേയും അത്ഭുതങ്ങളുടേയും അകമ്പടിയോടെ വചനം പ്രഘോഷിക്കപ്പെടും എന്നുളള വിശ്വാസത്തിന്റെ ശകതിയുടെ പ്രതിഫലനം ദര്‍ശിക്കുന്നതു കൂടിയായിരിക്കും നാലാമത് യോര്‍ക്ക് ഷെയര്‍ കണ്വെന്ഷന്.
ബ്രാഡ്ഫോര്‍ഡിലെ സെന്റ് വിനിഫ്രെഡ് കാത്തലിക് ചര്‍ച്ചില്‍ കൃത്യം അഴുമണിക്ക് കുരിശിന്റെ വഴിയോട് കൂടി കണ്വെന്ഷന് ആരംഭിക്കും. യുകെ സെഹിയോന്‍ കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. സോജി ഓലിക്കല്‍ ധ്യാനത്തിന് നേതൃത്വം നല്‍കും. കുട്ടികള്‍ക്കായി പ്രത്യേക ശ്രുശ്രൂഷ നടത്തപ്പെടും. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുത്തുവിടുന്നത് ഉചിതമായിരിക്കും.
ദൂരെയുളളവര്ക്ക് കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നതിന് രാവിലെ എട്ട് മുതല്‍ ഓണ്‍ലൈന്‍ വഴി സാധ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഓണ്‍ലൈനില്‍ സംബന്ധിച്ചതു വഴി സാധ്യമായ അനുഗ്രഹങ്ങള്‍ യോര്‍ക്ക് ഷെയര്‍ കണ്‍വെന്‍ഷനില്‍ സാക്ഷ്യപ്പെടുത്തിയിട്ടുളളതാണ്. ദിവ്യബലി, കുമ്പസാരം, ആത്മീയ സാരോപദേശം പങ്കുവെയ്ക്കല്‍, സാക്ഷ്യ- ധ്യാന ശുശ്രൂഷകള്‍ എന്നിവ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നടത്തപ്പെടും.
കണ്വെന്ഷന് കൃത്യം നാല് മണിക്ക് സമാപിക്കും. മധ്യസ്ഥ പ്രാര്‍ത്ഥന ആവശ്യമുളളവര്‍ നിയോഗമെഴുതി മധ്യസ്ഥ പ്രാര്‍ത്ഥനാ ബോക്സില്‍ നിക്ഷേപിക്കേണ്ടതാണ്. കണ്വെന്ഷന് നടക്കുന്ന പളളിയുടെ വിലാസം:
St. Winifred Catholic Church, 54, St. Paul’s Ave, Bradford, BD6 1ST
കൂടുതല്‍ വിവരങ്ങള്‍ക്ക് 07950453929,07843626503,07720624767,07833645366 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
ഓണ്‍ലൈന്‍ വിലാസം : www.sehion.eu
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല