ജോര്‍ജ് ജോണ്‍
ഹൈഡല്‍ബെര്‍ഗ്: സെപ്റ്റംബര്‍ 15 ന് ശനിയാഴ്ച്ച സെന്റ് മരിയന്‍ ദേവാലയ ഹാളില്‍ വച്ച് ഹൈഡല്‍ബെര്‍ഗ് മലയാളി സമാജം ഓണം ആഘോഷിച്ചു.സമാജം പ്രസിഡന്റ റോയ് നാല്പതാംകളം എല്ലാവരേയും സ്വാഗതം ചെയ്തു. പിന്നീട് ചെണ്ട മേളത്തിന്റെയും തലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലിയെ (ജോണ്‍ ജോണ്‍) സ്വീകരിച്ച് സ്റ്റേജിലേക്ക് ആനയിച്ചു. ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം പ്രസിഡന്റ് കോശി മാത}, ഹൈഡല്‍ബര്‍ഗ്ഗ് മലയാളി സമാജം പ്രസിഡന്റ് റോയി നാല്പതാംകളം, മഹാബലി എന്നിവര്‍ സംയുക്തമായി നിലവിളക്ക് കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ഷാനി മാത|വും ഫത്തിമ ജോണ്‍സും ചേര്‍ന്ന് മനോഹരമായി ഫ}ഷന്‍ ഡാന്‍സ് അവതരിപ്പിച്ചു. ശ്രുതി വിലങ്ങുംതറ, നോഹ പുലിപ്പാറ, സൂരജ് വിലങ്ങുംതറ എന്നീ കുട്ടികളുടെ സിനിമാറ്റിക്ക് ഡാന്‍സ് സദസ്സിനെ ആനന്ദ ഭരിതമാക്കി. ജൂലി തോപ്പില്‍, സബീന പുലിപ്പാറ, സരിക ശര്‍മ്മ എന്നിവര്‍ വിധ പരിപാടികള്‍ അവതരിപ്പിച്ചു. ജോസ് തോപ്പിലും, അഭിലാഷ് നാല്പതാംകളവും പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ഓണ സദ്യക്ക് ശേഷം തംബോലയും, ലോട്ടറി നറുക്കെടുപ്പും നടത്തി. ജാന്‍സി മനോജ് നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല