നിലവിലുള്ള ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ട്വന്റി-20 ലോകകപ്പില്‍ ഗംഭീര തുടക്കം. അഫ്ഗാനിസ്ഥാനെ 116 റണ്‍സിനാണ് ഇംഗ്ലണ്ട് തകര്‍ത്തത്. ടോസ് നേടിയ അഫ്ഗാനിസ്ഥാന് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇംഗ്ലണ്ട് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് സംഘം 17.2 ഓവറില്‍ 80 റണ്‍സിന് പുറത്താകുകയായിരുന്നു.
പുറത്താകതെ 99റണ്‍സ് നേടിയ ലൂക്ക് റൈറ്റിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. രണ്ടാമാനായി ഇറങ്ങിയ റൈറ്റ് 83 പന്തില്‍ നിന്ന് 99 റണ്‍സാണ് നേടിയത്. ഇതില്‍ എട്ട് ഫോറും, ആറ് സിക്സും ഉള്‍പ്പെടുന്നു. 31 റണ്‍സ് എടുത്ത ഹെയ്ല്‍സും, 21 റണ്‍സ് എടുത്ത മോര്‍ഗനും റൈറ്റിന് പിന്തുണ നല്കി. അഫ്ഗാനായി ഇസ്തുള്ള 2വിക്കറ്റ് നേടി
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് ഒരു ഘട്ടത്തിലും ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ഇംഗ്ലണ്ടിനായി ഡെ
ര്ന്ബച്ച്,സ്റ്റുവര്‍ട്ട് ബോര്‍ഡ്, പാട്ടീല്‍,സ്വാന് എന്നിവര്‍ 2 വിക്കറ്റ് വീതം നേടി. ഈ തോല്‍വിയോടെ അഫ്ഗാന് ലോകകപ്പില്‍ നിന്നും പുറത്തായി ഇതെ തുടര്‍ന്ന് ഇന്ത്യയും,ഇംഗ്ലണ്ടും ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ കടന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല