നദീന്‍ കൊടുങ്കാറ്റ് അടുത്ത ദിവസം യുകെയുടെ തെക്കന്‍ പ്രദേശങ്ങളിലെത്തുന്നതോടെ ശക്തമായ മഴയും തണുപ്പും ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഐസ്‌ലാന്‍ഡില്‍ നിന്ന് തണുത്ത കാറ്റ് വീശിതുടങ്ങുന്നതോടെ അന്തരീക്ഷ ഊഷ്മാവ് മൈനസ് അഞ്ച് ഡിഗ്രിവരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ നിരീക്ഷണം. ഇക്കുറി ശൈത്യം കടുത്തതായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ അറ്റാലാന്റിക് സമുദ്രം കടന്ന നദീന്‍ ചുഴലിക്കാറ്റ് അടുത്ത ദിവസം യുകെയുടെ തെക്കന്‍ പ്രദേശങ്ങളിലെത്തുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ എണ്‍പത്തിയഞ്ച് മൈല്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനൊപ്പം ശകതമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. നാളെയും തിങ്കളാഴ്ചയുമായുണ്ടാകുന്ന ശക്തമായ മഴയെ തുടര്‍ന്ന് സൗത്തിലും ഈസ്റ്റ് കോസ്റ്റിലും മെറ്റ് ഓഫീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റില്‍ മരങ്ങളും കെട്ടിടങ്ങളും തകരാന്‍ സാധ്യത ഉണ്ട്. ചുരുങ്ങിയ സമയത്തിനുളളില്‍ അഞ്ച് ഇഞ്ച് വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും ഇത് വെളളപ്പൊക്കത്തിനും ഗതാഗത കുരുക്കിനും കാരണമാകുമെന്നും കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചു.
നദീന്‍ വീശിയടിക്കുന്നതോടെ യുകെയിലെ അന്തരീക്ഷ മര്‍ദ്ദത്തില്‍ കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇത് വടക്ക് ഐസ്‌ലാന്‍ഡ് റീജിയനില്‍ നിന്ന് സ്‌കോട്ട്‌ലാന്‍ഡിലേക്കും ഇംഗ്ലണ്ടിന്റെ വടക്കു ഭാഗത്തേക്കും തണുത്ത കാറ്റ് വീശാന്‍ കാരണമാകും. ഇത് തെക്കന്‍ മേഖലകളിലടക്കം കനത്ത ശൈത്യത്തിന് കാരണമാകുമെന്നാണ് കരുതുന്നത്. അടുത്ത ദിവസത്തോടെ ഊഷ്മാവ് മൈനസ് അഞ്ച് ഡിഗ്രി വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഒരു മാസത്തേക്ക് ഈ കാലാവസ്ഥയാകും യുകെയിലുടനീളം അനുഭവപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കാലാവസ്ഥയെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും വാഹനങ്ങളില്‍ മതിയായ ഇന്ധനം ഉറപ്പുവരുത്തണമെന്നും മുന്നറിയിപ്പുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല