1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2012

രണ്ടാമത് മുഴൂര്‍ സംഗമം പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫോണിലൂടെ സന്ദേശം നല്‍കി ഉത്ഘാടനം ചെയ്തു. ഇംഗ്ലണ്ടില്‍ നവ സുവിശേഷവല്‍ക്കരണ ചിന്തകള്‍ നല്‍കുവാനുളള ഉത്തരവാദിത്വം മുഴൂര്‍ നിവാസികളായ പ്രവാസികള്‍ക്കുണ്ടെന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ആരംഭിച്ച സംഗമത്തിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള മുഴൂര്‍ നിവാസികള്‍ കുടുംബസമേതം എത്തിച്ചേര്‍ന്നു.

തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഗെയിമുകളും വിവിധ കലാപരിപാടികളും അരങ്ങേറി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുടുംബങ്ങള്‍ ഇക്കുറി സംഗമത്തില്‍ പങ്കെടുത്തു. സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില് മൂഴൂര്‍ പ്രവാസി സംഗമത്തിന്റെ പേരില്‍ ഒരു ചാരിറ്റി ഫണ്ട് ശേഖരണം നടത്തി മൂഴൂര്‍ ഇടവകയില്‍ ചികിത്സാ സഹായം ആവശ്യമുളളവരെ സഹായിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തി.

അടുത്ത വര്‍ഷത്തെ മുഴുര്‍ സംഗമം 2013 ഒക്ടോബര്‍ 26-ാം തീയതി ലണ്ടനില്‍ വച്ച് നടത്താന്‍ യോഗം തീരുമാനിച്ചു. കോഡിനേഷന്‍ കമ്മറ്റിയിലേക്ക് റെജി പൂവക്കുളം, മോളി പരമ്പകത്,ജിജോ മുണ്ടമായ്ക്കല്‍, ഷിജി പൂവക്കുളം, സോണി പറമ്പിപ്പുറം, റോജി തുളുമ്പന്‍മായ്ക്കല്‍, തങ്കച്ചന്‍ കണ്ണാടിപ്പാറ എന്നിവരെ തിരഞ്ഞെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.