ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഹിന്ദു സമാജത്തിന്റെ ഒന്നാം വാര്‍ഷികവും ഓണാഘോഷവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഡര്‍ബിയിലെ ഹിന്ദുക്ഷേത്രത്തില്‍ ആഘോഷിച്ചു. രാവിലെ സമാജം രക്ഷാധികാരി വിജയകുമാര്‍ വിളക്കില്‍ തിരിതെളിച്ചതോടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. ഇന്ത്യയില്‍ നിന്നും എത്തിയ സ്വാമിനി രിദംബര ദേവി ചടങ്ങില്‍ വിശിഷ്ടാതിഥി ആയിരുന്നു.
അത്തപ്പൂ്ക്കളം, ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മാവേലി മന്നനെ വരവേറ്റു. പന്തളം മുരളിയുടെ നേതൃത്വത്തില്‍ നടന്ന ചെണ്ടമേളം സദസ്സിനെ ആവേശത്തിലാക്കി. മാളു പിളളയുടേയും സംഘത്തിന്റേയും തിരുവാതിര കളി, ആറന്മുള ഗോപിയുടെ നേതൃത്വത്തിലുളള വഞ്ചിപ്പാട്ട് എന്നിവയും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യ.ഉച്ചയ്ക്ക് ശേഷം കായിക മത്സരങ്ങള്‍ നടന്നു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് വിജയകുമാര്‍ മെഡലുകള്‍ നല്‍കി ആദരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല