1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2012

കാഞ്ഞങ്ങാട്:ഗര്‍ഭംകലക്കിയെന്ന പേരുദോഷം പണ്ടേയുള്ള ഓട്ടോറിക്ഷ ഉപയോഗിച്ച് ഭാര്യയുടെ ഗര്‍ഭംകലക്കിയ വിരുതന്‍ പിടിയില്‍. കൂടുതല്‍ സ്ത്രീധനം വേണമെന്ന ആവശ്യത്തെത്തുടര്‍ന്നുണ്ടായ കലഹത്തിനൊടുവിലാണ് തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ ഷജീര്‍ എന്ന ഇരുപത്തഞ്ചുകാരന്‍ ഓട്ടോറിക്ഷയില്‍ കയറ്റി ഭാര്യയുടെ ഗര്‍ഭം കലക്കിയത്. വാടകയ്‌ക്കെടുത്ത ഓട്ടോ റിക്ഷയില്‍ ഗര്‍ഭിണിയായ യുവതിയെ കയറ്റി ഓട്ടോ കുഴിയില്‍ ചാടിച്ച് യുവതിയുടെ ഗര്‍ഭം അലസിപ്പിക്കുകയായിരുന്നുവത്രെ. ഏതായാലും പെണ്‍കുട്ടി നല്കിയ ഹര്‍ജിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. ഷജീറിന്റെ മാതാവ് കുല്‍സു(45), അമ്മാവന്‍ ഹാരിസ്(35) എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മിജസ്‌ട്രേറ്റ്(രണ്ട്) കോടതി ബേക്കല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2011 മാര്‍ച് 17 നാണ് മുബീനപരാതിക്കാരിയെ ഷജീര്‍ വിവാഹം ചെയ്തത്. വിവാഹ വേളയില്‍ മുബീനയുടെ വീട്ടുകാര്‍ സജീറിന് രണ്ട് ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണവും പണവും സ്ത്രീധനം നല്‍കണമെന്നാവശ്യപ്പെട്ട് ഷജീറും മാതാവും അമ്മാവനും മുബീനയെ പീഡിപ്പിക്കുകയായിരുന്നു. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ മുബീനയെ ഭര്‍ത്താവും വീട്ടുകാരും പരിഹസിക്കുകയും മറ്റുള്ളവരുടെ മുന്നില്‍ തരംതാഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു. മുബീന ഗര്‍ഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും യുവതി വഴങ്ങിയില്ല.

ഇതേ തുടര്‍ന്ന് ഭര്‍ത്താവ് ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് ഓട്ടോ വാടകയ്ക്ക് വാങ്ങി അതില്‍ യുവതിയെയും കയറ്റി ഓടിച്ച് പോകുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ഷജീര്‍ ബോധപൂര്‍വ്വം ഓട്ടോ റിക്ഷ കുലുക്കിയോടിക്കുകയും റോഡിലെ കുഴിയില്‍ തലങ്ങും വിലങ്ങും ചാടിക്കുകയും ചെയ്തുവെന്നും ഇതേ തുടര്‍ന്ന് ഗര്‍ഭം അലസിപ്പോയെന്നും മുബീന കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ബോധിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.