ബര്‍മ്മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഈ വര്‍ഷത്തെ ഓണം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടികള്‍ ഇടവക വികാരി ഫാ. വര്‍ഗീസ് മാത്യൂ, ട്രഷറര്‍ ജയിംസ് തോമസ്, ഓണത്തിന് മക്കളെ കാണാന്‍ നാട്ടില്‍ നിന്ന് വന്ന സ്റ്റോക്ക് ഓണ്‍ ട്രന്റിലുളള ഇടവക അംഗം റോയിയുടെ മാതാവ് ഇടവകയിലെ രണ്ട് ബാലികമാര്‍ എന്നിവര്‍ ചേര്‍ന്ന് ഒന്നിച്ച് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.
തുടര്‍ന്ന് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായുളള കലാകായിക പരിപാടികള്‍ നടന്നു. സ്ത്രീകളും കുട്ടികളും പുരുഷന്മാരും പങ്കെടുത്ത വടംവലി ആവേശകരമായിരുന്നു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പി. ഉച്ചയ്ക്ക് ശേഷം ഇടവകയിലെ അംഗങ്ങള്‍ക്കായി വിവിധ കലാപരിപാടികള്‍ നടന്നു. പോയകാല ജീവിതത്തിലെ നഷ്ടപ്പെട്ട നിറങ്ങള്‍ തിരിച്ച് പിടിക്കുന്നതിന് ഓണാഘോഷം പോലുളള കൂട്ടായ്മകള്‍ സഹായിക്കുമെന്ന് ഫാ. വര്‍ഗീസ് മാത്യു ഓര്‍മ്മിപ്പിച്ചു.
നാലരയോടെ ഓണാഘോഷങ്ങള്‍ സമാപിച്ചു. ആഘോഷ പരിപാടികളുടെ വിജയത്തിനായി സഹകരിച്ച കമ്മിറ്റി ആംഗങ്ങള്‍, ഇടവക അംഗങ്ങള്‍, പ്രോഗ്രാം കോഡിനേറ്റേഴ്സ് എന്നിവര്‍ക്ക് ട്രസ്റ്റി ജയിംസ് തോമസ് നന്ദി രേഖപ്പെടുത്തി.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല