ഇതിനെയല്ലേ ചാരിറ്റി എന്ന് പറയേണ്ടത്. അവര്‍ 11 പേര്, ഇതവരുടെ പതിനൊന്നാം സംരംഭം.വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പത്താമത് സഹായം കൊല്ലം ജില്ലയിലെ പത്തനാപുരം താലുക്കിലെ വിളക്കുടി യിലുള്ള സ്നേഹതീരം എന്ന ആതുരാലയത്തിനു ബഹുമാനപെട്ട മന്ത്രി ഗണേഷ് കുമാര്‍ കൈമാറി . ഒരു ലക്ഷം രൂപയാണ് മന്ത്രി സിസ്റ്റര്‍ റോസിലിന് കൈമാറിയത് . ഇത്രയും വലിയ ഒരു തുകകൈമാറുവാന് കഴിഞ്ഞത് യു കെ യിലെ നല്ലവരായ സുഹൃത്തുക്കളുടെ വിശ്വാസവും സന്മനസും കൊണ്ട് മാത്രമാണ്.
വെറും പതിനൊന്നു പേരുടെ കാരുണ്യത്തില്‍ തുടങ്ങിയ ഈ ചാരിറ്റബിള്‍ സൊസൈറ്റി അതിന്ററെ പതിനൊന്നാമത് സംരംഭത്തിലേക്ക് കടക്കുകയാണ് . ചാരിറ്റി എന്ന പേരില്‍ തുടങ്ങുന്ന പല വലിയ പ്രസ്ഥാനങ്ങളും സംഘടനകളും പാതി വഴിയില്‍ നിന്ന് പോകുമ്പോഴും ഈ പതിനൊന്നംഗ സംഘം അവരുടെ പ്രയാണം യുക്കെയിലെ നല്ലവരായ സുമനസ്സുകളുടെ സഹായത്തോടെ അനസ്യുതം തുടരുകയാണ് .വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിക്ക് മുഴുവന്‍ യുക്കെ മലയാളികളുടെയും വിശ്വാസം ആര്‍ജിക്കുവാന്‍ സാധിക്കുകയും അതിന്ററെ ഫലമായി ഏവരുടെയും പ്രശംസ പിടിച്ചു പറ്റുവാന്‍ സാധിക്കുകയുമുണ്ടായി.
ജീവകാരുണ്യ പ്രവര്‍ത്തങ്ങളെ ദുരുപയോഗം ചെയ്യുന്ന ഇന്നത്തെ കാലഘട്ടത്തില്‍ വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഏവര്‍ക്കും ഉദാത്ത മാതൃകയായി അതിന്ററെ ഒന്നാം വാര്‍ഷികത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് .ഇവര്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തിയുടെ ഫലം അര്‍ഹമായ കൈകളില്‍ നേരിട്ട് എത്തിക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ കൂട്ടായ്മയെ വ്യത്യസ്ഥമാക്കുന്നത.
നാളെ യുക്കെ മലയാളികളുടെ ചരിത്രം എഴുതുമ്പോള്‍ വെറും 11പേരുടെ കൂട്ടായ്മയായ ‘വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി’യുടെ പ്രവര്‍ത്തനങ്ങളെ ആര്‍ക്കും മറക്കാന്‍ കഴിയുകയില്ല .എല്ലാ സുമനസ്സുകള്‍ക്കും വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി യും ഒപ്പം പതിനൊന്നാമത് സംരഭത്തിനു അകമഴിഞ്ഞ സഹായ സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു .
പതിനൊന്നാമത് സഹായം നല്‍കുന്നത് യു കെയിലെ നല്ലവരായ സുഹൃത്തുക്കള്‍ നിര്‍ദേശിച്ച കോട്ടയം ജില്ലയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് കാത്തിരിക്കുന്ന ഒരു സാധു കുടുംബത്തിനും രണ്ടു വൃക്കകളും പ്രവര്‍ത്തനരഹിതമായ ഒരു കൊച്ചു സഹോദരനും വേണ്ടിയായിരിക്കും. വിശദ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതായിരിക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല