മികച്ചവിദേശ ചിത്രത്തിനുള്ള ഓസ്കാറിന് ഇന്ത്യയുടെ ഔദ്യോഗിക നമനിര്ദേശമായി ഹിന്ദി ചലച്ചിത്രം ബര്‍ഫി മത്സരിക്കും. അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രമായ ബര്‍ഫി കഴിഞ്ഞ വാരമാണ് റിലീസ് ചെയ്തത്.
70കാലഘട്ടത്തിലെ സംസാര വൈകല്യമുള്ള മര്‍ഫി എന്ന യുവാവിന്റെ കഥപറയുന്ന ചിത്രമാണ് ബര്‍ഫി. മര്‍ഫി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് രണ്‍വീര്‍ കപൂറാണ്. പ്രിയങ്ക ചോപ്രയും,ഇലിയാനയുമാണ് നായികമാരായി അഭിനയിക്കുന്നത്. പ്രീതമാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
കഴിഞ്ഞ വാരം തിയറ്ററിലെത്തിയ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല