സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളില്‍ ഭരണഭാഷ മലയാളം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. മലയാളം നമ്മുടെ ഭരണഭാഷ, ഹര്‍ജികളും നിര്‍ദേശങ്ങളും ദയവായി മലയാളത്തില്‍ നല്‍കുക എന്നെഴുതിയ ബോര്‍ഡുകള്‍ എല്ലാ ഓഫിസുകളിലും സ്ഥാപികണം.
ഓഫിസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര്, വാഹനങ്ങളിലെ ബോര്‍ഡുകള്‍ എന്നിവ മലയാളത്തില്‍ക്കൂടി പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉത്തരവുകളും സര്‍ക്കുലറുകളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി എല്ലാ ഓഫിസിലും ഏകോപനാധികാരിയെ നിയമിക്കണമെന്നും ഉത്ത രവ്.
എല്ലാ ഓഫിസ് മേധാവികളും അടിയന്തരമായി മേല്‍പ്പറഞ്ഞ നടപടികള്‍ സ്വീകരിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവിട്ടു.
ഭാഗമായി നവംബര്‍ ഒന്നുമുതല്‍ ഒരുവര്‍ഷക്കാലം ഭരണഭാഷ- മാതൃഭാഷ എന്ന വാക്യത്തിന്‍റെ അകമ്പടിയോടെ ഭരണഭാഷാ വര്‍ഷമായി ആചരിക്കണമെന്ന് ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാ സമിതി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരുന്നു. ഓഗസ്റ്റ് ഒമ്പതിനു ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി യോഗം ശുപാര്‍ശ അംഗീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല