കുതിച്ചുയരുന്ന വിലക്കയറ്റം ബ്രിട്ടീഷുകാരുടെ എല്ലാ പ്രതീക്ഷകളേയും തകര്‍ക്കുന്നതായി സര്‍വ്വേ. ഭക്ഷണം, എനര്‍ജി, ഇന്ധന വിലകള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് കുതിച്ചുയരുന്നതെന്നും കണ്‍സ്യൂമര്‍ വാച്ച്‌ഡോഗിന്റെ നീരീക്ഷകര്‍ പറയുന്നു. സാമ്പത്തിക പ്രയാസമുണ്ടാക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ധന വിലയുടെ വര്‍ദ്ധനവ് തന്നെയാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ എണ്‍പത്തിയൊന്ന് ശതമാനവും അഭിപ്രായപ്പെടുന്നു.
ഇന്ധന വിലയില്‍ എഴുപത്തിയൊന്‍പത് ശതമാനവും ഭക്ഷണത്തിന്റെ വിലയില്‍ എഴുപത്തിയഞ്ച് ശതമാനവും ആണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 1920ന് ശേഷം ഉപഭോക്താക്കള്‍ ഇത്രയേറെ സാമ്പത്തിക പ്രയാസം അനുഭവിച്ച മറ്റൊരു സമയം ഉണ്ടായിട്ടില്ലെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. 1970ന് ശേഷം ഇതാദ്യമായാണ് ബ്രിട്ടന്‍ ഇരട്ട സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ അകപ്പെടുന്നത്.
ഇന്ധന വില വര്‍ദ്ധനവ് 81 ശതമാനം പേരെ അലട്ടുമ്പോള്‍ 79ശതമാനം പേരെ അലട്ടുന്നത് എനര്‍ജി വില വര്‍ദ്ധനവാണ്. എഴുപത്തിയഞ്ച് ശതമാനം പേര്‍ ഭക്ഷണത്തിന്റെ വില വര്‍ദ്ധനവിനെ ഭയക്കുന്നു. 67 ശതമാനം ഭാവിയില്‍ വരാനിരിക്കുന്ന നികുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനെ പേടിക്കുമ്പോള്‍ 66 ശതമാനം പബ്ലിക് സ്‌പെന്‍ഡിങ്ങ് കട്ടുകളേയും 62 ശതമാനം പേര്‍ പെന്‍ഷനുകളിലുണ്ടാകുന്ന കുറവിനെ ഭയക്കുന്നു. സേവിംഗ്‌സ് ഇന്ററസ്റ്റ് റേറ്റ് 61 ശതമാനം പേരേയും തനിക്കോ പങ്കാളിക്കോ ജോലി നഷ്ടപ്പെടുന്നത് 52 ശതമാനം പേരേയും വായ്പാ നിരക്ക് 52 ശതമാനം പേരേയും നിക്ഷേപങ്ങളും സമ്പാദ്യവും 51 ശതമാനം പേരേയും അലട്ടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല