കുടിയേറ്റ സംസ്ക്കാരവും തനതു പാരമ്പര്യവും നിലനിര്‍ത്തുന്നതില്‍ ക്നാനായ സമുദായം ഇന്ന് ലോകത്തില്‍ തന്നെ മാതൃകയാവുകയാണ്.ക്നാനായ തനിമയും അതിന്റെ പൈതൃകവുമേറി യു കെയിലെ ബ്രിസ്റ്റോള്‍
സിറ്റിയിലേക്ക് കുടിയേറിയ ക്നാനായ കുടുംബങ്ങളുടെ കൂട്ടായ്മയായ BKCA-യുടെ ഏഴാമത് വാര്‍ഷികം വൈവിധ്യമാര്‍ന്നആഘോഷപരിപാടികളോടെ ഡിസംബര്‍ നാലാം തീയതി ബ്രിസ്റ്റോള്‍ ഹില്ട്ടന് കമ്യൂണിറ്റി ഹാളില്‍ നടന്നു.
ഫാദര്‍ സിറില്‍ എടമനയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാദര്‍ ജോയ് വയലില്‍ മുഖ്യ സന്ദേശം നല്കി.തുടര്‍ന്ന് BKCA പ്രസിഡന്റ് സ്റ്റീഫന്‍ തെരുവത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാദര്‍ സജി മലയില്പുത്തന്പുരയില് വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.UKKCA സെക്രട്ടറി സ്റ്റെബി ചെറിയമാക്കല്‍ മുഖ്യാതിഥി ആയിരുന്ന യോഗത്തില്‍ BKCA സെക്രട്ടറി ജോസി നേടും തുരുത്തില് സ്വാഗതവും വൈസ് പ്രസിഡന്റ് തങ്കമ്മ ജെയിംസ് നന്ദിയും പറഞ്ഞു.സമ്മേളനത്തില്‍ പഠനത്തില്‍ മികവു പുലര്‍ത്തിയ കുട്ടികള്‍ക്ക് സമ്മാനം നല്കുകുയുണ്ടായി.നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കളെ പ്രത്യേക പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
പ്രസിഡന്റിന്റെ വീട്ടില്‍ ഒത്തുചേര്‍ന്ന് കൂട്ടായ്മയിലെ അംഗങ്ങള്‍ പാകം ചെയ്ത തനതു കേരള ശൈലിയില്‍ ഉള്ള ഭക്ഷണമായിരുന്നു വാര്‍ഷികാഘോഷത്തില്‍ വിളമ്പിയത്.BKCA അംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ വാര്‍ഷികാഘോഷത്തിന് മാറ്റു കൂട്ടി. 52 കുടുംബങ്ങളില്‍നിന്നുള്ള ഇരുനൂറ്റമ്പതോളം പേര് ചടങ്ങുകളില്‍ ആദ്യാവസാനം പങ്കെടുത്തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല