1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2012

യുകെയിലെ കൂനമ്മാവ് സ്വദേശികളുടെ മൂന്നാമത് സംഗമം 29ന് നോര്‍ത്താംപ്ടണില്‍ നടക്കും. സെപ്റ്റംബര്‍ 29ന് രാവിലെ 10ന് ഫാ. ജോണ്‍സണ്‍ എബ്രഹാം മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലിയോടെ സംഗമം ആരംഭിക്കും. ആഘോഷ പരിപാടികളില്‍ കുട്ടികള്‍ക്കുളള വിവിധയിനം മത്സരങ്ങളും നാടന്‍ സദ്യയും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് പുതുമയാര്‍ന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ തന്റെ സേവനത്തിന്റെ അവസാന ഏഴു വര്‍ഷക്കാലം ചിലവഴിച്ചതും മരണശേഷം അടക്കം ചെയ്യപ്പെട്ടതുമായ സ്ഥലമാണ് കൂന്നമ്മാവ്. എല്ലാ കൂനമ്മാവ് സ്വദേശികളേയും സംഗമത്തില്‍ പങ്കെടുക്കാനായി ഭാരവാഹികള്‍ ക്ഷണിച്ചു.

സംഗമം നടക്കുന്ന വേദിയുടെ വിലാസം:
St Gregory Parish Hall ,
22 Park Avenue North,
Northampton. NN3 2HS

വിശദവിവരങ്ങള്‍ക്ക് Soyu Bavelil : 07737035507, Benny Parakkal : 07878587302 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.