1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2012

ആത്മാവില്‍ നിറഞ്ഞ വ്യക്തി ജീവിതത്തിന്, അവനവന്റെ ഉള്ളിനെ വായിച്ചറിയുവാനും, ജീവിതത്തെ ക്രമപ്പെടുത്താനും, ജീവിതാനുഭവങ്ങളെ ദൈവഹിതങ്ങളാക്കി തിരിച്ചറിഞ്ഞു, ജീവിതഭാഗമാക്കുവാനും സാധിക്കുമെന്ന് ഫാ ജോണ്‍സ് കാപുചിന്‍ . നമ്മുടെ ധ്യാനങ്ങള്‍ ഉത്തരം രൂപപ്പെടലിന്റെ അവസരങ്ങളാണെന്നും ഈ രൂപപ്പെടലുകള്‍ ലൗകികതയില്‍ നിന്ന് ഒരു ‘ കല്ലേറ് ദൂരം’ മാറി ക്രിസ്തുവിനോട് കൂടെയായിരിക്കുവാന്‍, വ്യക്തികളെയും കുടുംബങ്ങളെയും പ്രാപ്തമാക്കുകയും ചെയ്യും.

ഒരുവന്റെ ആന്തരിക വൃണങ്ങളുടെ സൗഖ്യമാണ്, പ്രാര്‍ത്ഥനയോടെ ദാഹിക്കേണ്ട അത്ഭുതമെന്നും ജോണ്‍സ് അച്ചന്‍ ബ്രോംലിയില്‍ നടത്തിയ ദ്വിദിന ജീവിത നവീകരണ വചന ശുശ്രുക്ഷയില്‍ സമൂഹത്തെ ഓര്‍മ്മപ്പെടുത്തി.
ധ്യാനത്തോടനുബന്ധിച്ചു കുട്ടികള്‍ക്കായി സംഗടിപ്പിച്ച ആത്മീയ ശുശ്രുക്ഷ ഏറെ അനുഗ്രഹദായകമായി. വചന ശുശ്രുക്ഷകനായ അലന്‍ കുട്ടികളുടെ ധ്യാനത്തിന് നേതൃത്വം വഹിച്ചു.

ജോണ്‍സ് കാപുചിന്‍ അച്ചന്‍ നയിച്ച ധ്യാനം വലിയ ആത്മീയ അനുഭവം പകര്‍ന്നു. ഈ ദ്വിദിന ധ്യാനം ആത്മീയ വിരുന്നാക്കി മാറ്റിയ എല്ലാവര്‍ക്കും ബ്രോംലിയിലെ ആത്മീയ ശുശ്രുക്ഷകനായ ഫാ സാജു പിണക്കാട്ട് കാപുചിന്‍ നന്ദി പ്രകാശിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.