ജോബി ആന്റണി
ഓണകാല ചിത്രങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിയ മോഹന്‍ലാല്‍ – ജോഷി ടീമിന്റെ റണ്‍ ബേബി റണ്‍ സെപ്റ്റംബര്‍ 29 , 30 തിയതികളില്‍ വിയന്നയില്‍ പ്രദര്‍ശിപ്പിക്കുന്നു. തകര്‍പ്പന്‍ സിനിമയുടെ ചേരുവുകള്‍ ചാലിച്ച് ഒരു ക്ലീന്‍ എന്റര്‍ടെയ്നറായിട്ടാണ് ജോഷി റണ്‍ ബേബി റണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു സീനിയര്‍ സംവിധായകന്‍ കാലത്തിന്റെ മാറ്റങ്ങള്‍ കണ്ടറിഞ്ഞു കരുതലോടെ കഥ പറഞ്ഞ സിനിമയാണിത്. മോഹന്‍ലാലിന് അമാനുഷിക ഭാവം നല്‍കാതെ യാതാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ട് പോകുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അനാവശ്യ ഡയലോഗുകളോ ആക്ഷന്‍ രംഗങ്ങളോ കുത്തി നിറയ്ക്കാതെ നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയാണ് സംവിധായകന്‍ പ്രേക്ഷകനെ നയിക്കുന്നത്.
വിയന്നയിലാണ് റണ്‍ ബേബി റണ്ണിന്റെ പശ്ചാത്തല സംഗീതത്തിന് തുടക്കമിട്ടത് എന്നത് ശ്രദ്ധേയമാണ്. യുവ സംഗീത സംവിധായകന്‍ രതീഷ് വേഗ ഈ ചിത്രത്തിന്റെ സംഗീതവുമായി ബന്ധപ്പെട്ട് ഓസ്ട്രിയയിലെത്തിയപ്പോള്‍ വിയന്ന മലയാളികള്‍ക്കുവേണ്ടി ചിത്രത്തിലെ മോഹന്‍ലാല്‍ ആലപിച്ച ആറ്റുമണലില്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞനാള്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഏതാനും വരികള്‍ പാടിയിരുന്നു. ഈ ഗാനം ചിത്രത്തെ അനായാസം ഹിറ്റ് ചാര്‍ട്ടില്‍ എത്തിച്ചു.
സെപ്റ്റംബര്‍ ഇരുപത്തൊന്‍പതാം തിയതി (ശനിയാഴ്ച) 11 മണിയ്ക്കും വൈകിട്ട് 6 മണിയ്ക്കും മുപ്പതാം തിയതി (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 2 നും, വൈകിട്ട് 7 .30-നും നാല് പ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സിനിമയ്ക്ക് വരുന്നവര്‍ക്ക് 3 മണിക്കൂര്‍ പാര്‍ക്കിംഗ് സൗകര്യം സൗജന്യമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വിശദ വിവരങ്ങള്‍ക്ക്: ഘോഷ് അഞ്ചേരില്‍ ( 0699 1132 0561)
ഓണ്‍ലൈന്‍ ബുക്കിംഗിന് ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല