ഇന്ത്യയുടെ ദീപികകുമാരിക്ക് ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി. വ്യക്തിഗത റിക്കേവ് വിഭാഗത്തിലാണ് ദീപികയുടെ നേട്ടം.ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവായ ദക്ഷിണ കൊറിയയുടെ കി ബൊ ബെയാണ് ദീപികയെ തോല്‍പിച്ചത്.(6-4).
ആദ്യ രണ്ട് സെറ്റുകള്‍ സ്വന്തമാക്കി (26-23, 27-25) ദീപിക സ്വര്‍ണം നേടുമെന്ന് കരുതിയെങ്കിലും പിന്നീട് ലോക ഒന്നാം നമ്പര്‍ കി ബൊ ശക്തമായി തിരിച്ചുവന്ന് മത്സരം സ്വന്തമാക്കുകയായിരുന്നു. 28-24, 26-23 എന്ന നിലയിലാണ് കി ബൊ രണ്ടു സെറ്റുകള്‍ സ്വന്തമാക്കിയത്. അവസാന സെറ്റിന്റെ തുടക്കത്തില്‍ രണ്ടു തവണ ഒന്‍പത് പോയിന്റ് നേടി ലീഡ് നേടാന്‍ ദീപികയ്ക്ക് കഴിഞ്ഞെങ്കിലും അവസാന അമ്പില്‍ ലക്ഷ്യം പിഴച്ചു. ബെയ്ക്ക് ഒന്‍പത് പോയിന്റ് നേടിയപ്പോള്‍ ദീപികയ്ക്ക് ഏഴ് പോയിന്റ് കൊണ്ട് തൃപ്തിയടയേണ്ടിവന്നു. 26-25 എന്ന നിലയിലാണ് ദീപികയ്ക്ക് ഈ സെറ്റ് അടിയറവയ്‌ക്കേണ്ടിവന്നത്. മൊത്തം മത്സരത്തില്‍ നാലു തവണയാണ് ദീപിക ഏഴ് പോയിന്റില്‍ അമ്പ് കൊള്ളിച്ചത്.
സെമിയില്‍ അമേരിക്കയുടെ ജെന്നിഫര്‍ നിക്കോള്‍സിനെയും (28-24) ക്വാര്‍ട്ടറില്‍ ജപ്പാന്റെ കെനി മിക്കിയെയുമാണ് (7-1) ദീപിക തോല്‍പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല