എന്‍എച്ച്എസിലെ നഴ്സിംഗ് മോശമായതിനാല്‍ ഒരാഴ്ച എന്‍എച്ച്എസിനുണ്ടാകുന്ന ശരാശരി നഷ്ടം 85,000 പൗണ്ട്. മികച്ച പരിചരണം ലഭ്യമാകാത്തത് കാരണം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പരുക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്ത 1000 കേസുകളിലാണ് എന്‍എച്ച്എസ് നഷ്ടപരിഹാരം നല്‍കേണ്ടി വന്നിരിക്കുന്നത്. ഇതിന് മാത്രം 17. 2 മില്യണ്‍ എന്‍എച്ച്എസിന് ചെലവാക്കേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം നഷ്ടപരിഹാരം നല്‍കേണ്ടിവന്ന കേസുകളില്‍ അല്‍പ്പം കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 190 ക്ലെയിമുകളാണ് എന്‍എച്ച്എസ് സെറ്റില്‍ ചെയ്തത്. ഇതില്‍ 21 ശതമാനം കേസുകളിലും രോഗികള്‍ മരിച്ചിരുന്നു. 20 ശതമാനം കേസുകളില്‍ ഫ്രാക്ചറുകള്‍ ഉണ്ടായതാണ് പ്രശ്നം. 17 ശതമാനം കേസുകളില്‍ അധിക സമ്മര്‍ദ്ദമുണ്ടായതാണ് പ്രശ്നം. ആവശ്യമില്ലാതെ വേദന അനുഭവിക്കേണ്ടി വന്നതിന് 13 ശതമാനം ആളുകളും ആവശ്യമില്ലാതെ ഓപ്പറേഷന് നടത്തിയതിന് എട്ട് ശതമാനം പേരും മറ്റ് പരുക്കുകള്‍ക്ക് 21 ശതമാനം പേരും ക്ലെയിം നല്‍കിയിട്ടുണ്ട്
എന്‍എച്ച്എസിന്റെ ഗുണനിലവാരം താഴുന്നതില്‍ ദുഖമുണ്ടെന്ന് ദി പേഷ്യന്റ്സ് അസ്സോസിയേഷന്റെ വൈസ് ചെയര്മാന് ഡോ. മൈക്ക് സ്മിത്ത് പറഞ്ഞു. ഓരോത്തര്‍ക്കും നല്കേണ്ടുന്ന ശരാശരി നഷ്ടപരിഹാര തുക 19,000 പൗണ്ടാണ്. ഇത്രയും തുക ഉണ്ടെങ്കില്‍ പ്രതിവര്‍ഷം 35,000 പൗണ്ട് ശമ്പളത്തില്‍ 122 നഴ്സുമാരെ ജോലിക്ക് വെയ്ക്കാന്‍ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല