ജിജി സ്റ്റീഫന്‍
യുക്മയിലെ മഹാരഥന്‍മാരുടെ നാടാണ് ഈസ്റ്റ് ആംഗ്ലിയ റീജിയന്‍. യുക്മ യുടെ ആദ്യ ജനറല്‍ സെക്രട്ടറിയും ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയുമായ ബാലസജീവ് കുമാര്‍, മുന്‍ ജനറല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസ്, നാഷണല്‍ കലാമേളയുടെ ചുമതല വഹിക്കുന്ന നാഷണല്‍ കമ്മിറ്റി അംഗം അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ എന്നിങ്ങനെ യുക്മക്ക് മികച്ച സംഭാവനകള്‍ നല്‍കിയ നേതൃത്വനിരയുടെ റീജിയന്‍. സ്തുത്യര്‍ഹമായ രീതിയില്‍ റീജിയണല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും നാഷണല്‍ കലാമേളക്ക് അസൂയാവഹമായ രീതിയില്‍ ആതിഥ്യം അരുളിയും പേരെടുത്ത ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കലാമേളക്ക് ഒക്ടോബര്‍ 6ന് കേംബ്രിഡ്ജില്‍ തിരി തെളിയുമ്പോള്‍ ആശങ്കക്ക് വകയില്ലാതെ അടിവര ഇട്ടു പറയാന്‍ സാധിക്കും അത് മികച്ചതാകുമെന്ന്. കാരണം സംഘാടകരുടെ പരിചയസമ്പത്തും മികവും തന്നെ. യു കെ യിലെ തന്നെ മികച്ച മലയാളി അസോസിയേഷനുകള്‍ അംഗങ്ങള്‍ ആയി ഉള്ളത് ആണ് ഈ റീജിയന്റെ മുതല്‍ക്കൂട്ട്. അതോടൊപ്പം തികഞ്ഞ അച്ചടക്കത്തോടെയും കാര്യക്ഷമത യോടെയും പ്രവര്‍ത്തിക്കുന്ന റീജിയണല്‍ പ്രസിഡന്റ് ജോര്‍ജ്ജ് പൈലി കുന്നപ്പള്ളില്‍, സെക്രട്ടറി തോമസ് മാറാട്ടുകളം, ട്രഷറര്‍ ബിനോ അഗസ്റ്റിന്‍ തൈമുറിയില്‍, വൈസ് പ്രസിഡന്റ്.
സിജോ ഫിലിപ്പ് കൂടത്തിനാല്‍, ജോയിന്റ് സെക്രട്ടറി ജോര്‍ജ്ജ് ലൂക്കാ അക്കരയില്‍, നാഷണല്‍ കമ്മിറ്റി അംഗം അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ എന്നിവരടങ്ങുന്ന റീജിയണല്‍ ഭരണ സമിതി. ഒത്തൊരുമയും, എല്ലാ അംഗങ്ങളുടെയും അഭിപ്രായം അറിഞ്ഞു പ്രവത്തിക്കുന്നതിനു ഉള്ള സുമനസ്സും കൈമുതലായി റീജിയന്റെ നേതൃത്വം ഏറ്റെടുത്ത ഇവര്‍ക്ക് മുന്നില്‍ മുന്‍ കാലങ്ങളിലെ കലാമേള കളുടെ വന്‍ വിജയം ഒരു വെല്ലുവിളി ആയി അവശേഷിക്കുന്നു എങ്കിലും അതിനെ വെല്ലുന്ന രീതിയില്‍ ഇപ്രാവശ്യത്തെ കലാമേളയുടെ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ് ഇവര്‍. ജോര്‍ജ്ജ് പൈലിയുടെ അസ്സോസിയേഷനായ കേംബ്രിഡ്ജ് മലയാളി അസോസിയേഷനാണ് കലാമേളക്ക് ആതിഥ്യം അരുളുന്നത്.
പ്രസിഡന്റ് പ്രിന്‍സ് ജേക്കബ്ബും, വൈസ് പ്രസിടന്റ്‌റ് ജീജോ ജോര്‍ജ്ജും, സെക്രട്ടറി റോബിന്‍ ആന്റണിയും ജോയിന്റ് സെക്രട്ടറി സിബിച്ചനും, ട്രഷരാര്‍ ബിനു നാരായണനും നേതൃത്വം നല്‍കുന്ന കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും കലാമേള യുടെ വന്‍ വിജയത്തിന് പൂര്‍ണ്ണ സഹകരണവുമായി യുക്മ റീജിയണല്‍ കമ്മിറ്റിക്ക് ഒപ്പമുണ്ട്. മൂന്നു സ്റ്റേജുകളില്‍ ആയി മത്സരങ്ങള്‍ നടക്കത്തക്കവണ്ണം ഉള്ള വേദിയാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. കലാമേളക്ക് ആവശ്യമായ ബാനറും, വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും എല്ലാം തയ്യാരായിക്കൊണ്ടിരിക്കുന്നു. മികച്ച ശബ്ദവും വെളിച്ചവും ഗ്രീന്‍ റൂം സംവിധാനങ്ങളും ഒരുക്കി കാണികളെ വിസ്മയിപ്പിക്കാന്‍ തന്നെയാണ് ഇവര്‍ ഒരുങ്ങുന്നത്. മിതമായ നിരക്കില്‍ സ്റ്റീവനേജ് ബെന്നിയുടെക്ഷണശാലയും ഇവിടെ ഉണ്ടാകും എന്നറിയുന്നു. കലാപരിപാടിക ളുടെ കുറ്റമറ്റ വിധി നിര്‍ണ്ണയത്തിനു കഴിവും പരിചയ സമ്പത്തും ഉള്ള ഒന്‍പതംഗ ജഡ്ജിംഗ് പാനലിനെ ആണ് കണ്ടെത്തിയിരിക്കുന്നത്.
കലാ പരിപാടികള്‍ക്ക് പുറമേ ഇക്കഴിഞ്ഞ GCSE , A-Level പരീക്ഷകളില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ മെമ്പര്‍ അസ്സോസിയീഷനുകളില്‍ നിന്നുള്ള ഉന്നത വിജയം കൈവരിച്ച മലയാളി കുട്ടികളെ ആദരിക്കുന്നതിനും യുക്മ നാഷണല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഈ വേദി ഉപയോഗിക്കും. എന്തുകൊണ്ടും മികവിന്റെ പര്യായമായിരിക്കും ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേള എന്നത് തീര്‍ച്ച. യുക്മ കലാമേള കളുടെ ശ്രേണിയിലെ ആദ്യത്തേത് ആകുന്നത് കൊണ്ടും, ഒക്ടോബര്‍ ആദ്യ ആഴ്ചയിലെ നല്ല കാലാവസ്ഥയുടെ ആനുകൂല്യം ലഭിക്കുന്നത് കൊണ്ടും, റീജിയണിലെ എല്ലാ മെമ്പര്‍ അസ്സോസിയെഷനുകള്‌ടെയും പങ്കാളിത്തം ഉറപ്പുള്ളത് കൊണ്ടും കേംബ്രിഡ്ജ് കലാമേള വന്‍ വിജയമാകുമെന്നതില്‍ തര്‍ക്കമില്ല. കലാമേള നടക്കുന്ന വേദിയുടെ വിലാസം: ഇമ്പിങ്ങ്‌ടോന്‍ വില്ലജ് കോളേജ് , ന്യൂ റോഡ് , കേംബ്രിഡ്ജ് , സീ ബീ 24 9 എല്‍ എക്‌സ് ( IMPINGTON VILLAGE COLLEGE, NEW ROAD , CAMBRIDGE , CB24 9LX )
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല