ഫ്രാങ്ക്ഫര്‍ട്ട്: മലയാള സിനിമയുടെ പെരുന്തച്ചന് നടന് തിലകന്റെ നിര്യാണത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ സ്പോര്ടസ് ആന്റ് ഫമീലിയന്‍ ഫെറയിന്‍, ഫിഫ്റ്റി പ്ളസ് ഫ്രാങ്ക്ഫര്‍ട്ട്:, മലയാളം സ്ക്കൂള് എന്നീ സംഘടനകള്‍ അനുശോചിച്ചു. ഗാംഭീര്യവും ആഢ്യത്വവുമുള്ള വേഷങ്ങളില്‍ തിളങ്ങിയ തിലകന്റെ നിര്യാണം മലയാള സിനിമക്കും, കേരള കലാലോകത്തിനും കനത്ത നഷ്ടമാണെന്ന് ഇന്ത്യന്‍ സ്പോര്ടസ് ആന്റ് ഫമീലിയന്‍ ഫെറയിന്‍ പ്രസിഡന്റ് ജോര്‍ജ് ചൂരപ്പൊയ്കയില്‍, മൈക്കിള്‍ പാലക്കാട്ട് (ഫിഫ്റ്റി പ്ളസ്), ജോണ്സണ് കടകത്തലയ്ക്കല്‍ (മലയാളം സ്ക്കൂള് രക്ഷാകര്‍ത്ത|സമിതി പ്രസിഡന്റ്്) എന്നിവര്‍ പറഞ്ഞു.
നാടകവേഷങ്ങളിലൂടെ സിനിമാ ലോകത്തേക്ക് കടന്ന് വന്ന് വിസ്മയം സ}ഷ്ടിച്ച തിലകന് മലയാളസിനിമയുടെ സിംഹവും, ഭാവാഭിനയത്തില്‍ പ്രക്ഷകരുടെ ഏറ്റവും അധികം ശ്രദ്ധ പിടിച്ചു പറ്റിയ അതുല്യ പ്രഭയുമാണ്.. അതുപോലെ നിരവധി സംസ്ഥാന അവാര്‍ഡുകള്‍ നേടി നാടക-സിനിമാ ലോകത്ത് വെട്ടിത്തിളങ്ങിയ മറ്റൊരു നടനും കേരളത്തില്‍ ഇല്ലെന്ന് നാടക സംവിധായകന് തോമസ് കല്ലേപ്പള്ളി അനുസ്മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല