ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ രോഞ്ജന്‍ സോധിക്ക് വെള്ളിമെഡല്‍. പരുഷന്മാരുടെ ഡബിള്‍ ട്രാപ്പ് ഇനത്തിലാണ് സോധിയുടെ വെള്ളിമെഡല്‍ നേട്ടം. യോഗ്യതാ റൗണ്ടില്‍ 144 പോയിന്റ് നേടിയ സോധി ഫൈനലില്‍ മുഴുവന്‍ പോയിന്റും നേടിയെങ്കിലും, യോഗ്യത ഘട്ടത്തിലെ പോയന്റും ഒപ്പം കൂട്ടിയതിനാലാണ് സോധി വെള്ളിയിലോതുങ്ങിയത്. ആദ്യ മൂന്ന് സ്ഥാനക്കാരും ഫൈനലില്‍ 47 പോയിന്റ് നേടി. യോഗ്യതാറൗണ്ടിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ 192 പോയിന്റ് നേടിയ അമേരിക്കയുടെ റിച്ച്മണ്ട് ജോഷ്വയ്ക്കാണ് സ്വര്‍ണം. 190 പോയിന്റ് നേടിയ കുവൈത്തിന്റെ അല്ഡീഹാനി ഫെഹെയ്ദ് വെങ്കലം നേടി.
യോഗ്യതാറൗണ്ടില്‍ ജോഷ്വ 145 ഉം ഫെഹായ്ദ് 143 ഉം പോയിന്റാണ് നേടിയത്. വനിതകളുടെ സ്കീറ്റില്‍ ഇന്ത്യയുടെ ആരതി റാവു സിങ്ങ് ഫൈനലില്‍ കടന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല