നടന് തിലകന്റെ വിയൊഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവരുടെ പൊള്ളത്തരത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ രൂക്ഷ വിമര്‍ശനം. മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിന് തിലകന് ഇരയായിക്കൊണ്ടിക്കുകയാണെന്ന് . ജീവിച്ചിരിക്കെ ഈ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ് കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ് ഇപ്പോള്‍ ചാനലുകളിലൂടെ അദ്ദേഹത്തിന്റെ മഹത്വം പറയുന്നതെന്നും, തിലകന് അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കുകയാണ് വേണ്ടതെന്നും രഞ്ജിത്ത് തുറന്നടിച്ചു. ഒരിക്കലും വിദ്വേഷം മനസ്സില്‍ കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നില്ല തിലകനെന്നും രഞ്ജിത് പറഞ്ഞു. മനസ്സില്‍ തോന്നുന്നത് മുഖത്തു നോക്കി പറയും എന്ന് മാത്രം.
പ്രമുഖരായ പലരും തങ്ങളുടെ ചിത്രങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തി അകറ്റി നിര്‍ത്തിയ തിലകനെ തന്റെ ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലെ ശക്തമായ ഒരു കഥാപാത്രത്തെ നല്‍കിക്കൊണ്ടാണ് രഞ്ജിത്ത് തിരികെ കൊണ്ടു വന്നത്. ആ കഥാപാത്രം സമീപ കാല മലയാള സിനിമയിലെ ഏറ്റവും മികച്ചവയില്‍ ഒന്നായി മാറി. ഇന്ത്യന്‍ റുപ്പിയില്‍ തിലകനെ അഭിനയിപ്പിക്കുക എന്നത് തന്റെ തീരുമാനം ആയിരുന്നു. തന്റെ കഥാപാത്രത്തിന് തിലകനോളം അനുയോജ്യനായ മറ്റൊരു നടന് ഇല്ല എന്നാണ് താന്‍ കരുതിയതെന്നും തന്റെ പ്രതീക്ഷ തിലകന് തെറ്റിച്ചുമില്ല എന്നും രഞ്ജിത് പറഞ്ഞു.മനസ്സില്‍ വിദ്വേഷം സൂക്ഷിക്കുന്ന എല്ലാവര്‍ക്കുമുള്ള പാഠമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല