ജനീവ:ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ ആസ്ഥാനമായ ജനീവയില്‍ ലൈംഗീകതൊഴിലാളികളും സംഘശക്തി തെളിയിക്കുന്നു. ലൈംഗീകതൊഴിലാളികള്‍ നേരിടുന്ന വിവിധപ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ജനീവയില്‍ സംഘടന രൂപംകൊണ്ടതോടെ സ്വിറ്റ്‌സര്‍ലണ്ടില്‍ ഇത് ആദ്യത്തെ സംഭവവുമായി. വിദേശികളില്‍ നിന്നുള്ള കടുത്ത മത്സരംമൂലം രാജ്യത്തെ ലൈംഗീകതൊഴിലാളികളെ രക്ഷിക്കണമെന്നാണ് സംഘടനയുടെ പ്രധാനലക്ഷ്യം. ഇതിനൊപ്പം രാജ്യത്തെ ഉയര്‍ന്ന വാടക കച്ചവടത്തെ ബാധിക്കുന്നതായും അവര്‍ ആശങ്കപ്പെടുന്നു.
ജര്‍മനിയും നെതര്‍ലന്റും ഉള്‍പ്പെടെ ചില രാജ്യങ്ങളിലെ ലൈംഗീക തൊഴിലാളികള്‍ ഇപ്പോള്‍ത്തന്നെ സംഘടിതരാണ്. വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട ഏറ്റവും ലളിതമായ നിയമങ്ങളാണ് സ്വിറ്റ്‌സര്‍ലന്റിലുള്ളതെങ്കിലും തൊഴിലാളികള്‍ ഇതുവരെ സംഘടിച്ചിരുന്നില്ല. 16 വയസുമുതല്‍ ലൈംഗീതതൊഴിലില്‍ ഏര്‍പ്പെടാമെന്നാണ് രാജ്യത്ത് നിലവിലുള്ള നിയമം. ഇതുമൂലം അന്താരാഷ്ട്രസമൂഹത്തിന്റെ വിമര്‍ശനവും ഏറെ ഏറ്റുവാങ്ങിയ രാജ്യമാണ് സ്വിറ്റ്‌സര്‍ലന്റ്. ലൈംഗീകതൊഴിലാളികള്‍ക്കുള്ള കുറഞ്ഞപ്രായം 18 എങ്കിലും ആക്കണമെന്ന ആലോചന സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുന്നുമുണ്ട്. ഇതിനിടെയാണ് അവകാശങ്ങള്‍ എണ്ണിപ്പറഞ്ഞ് സംഘടന രൂപംകൊണ്ടത്.
സെക്‌സ് വര്‍ക്കേഴ്‌സ് സിണ്ടിക്കേറ്റ് (എസ്ടിടിഎസ്) എന്നാണ് പുതിയ സംഘടനയുടെ പേര്. ജനീവയ്ക്ക് തൊട്ടടുത്ത് പാക്വിസിലാണ് ആസ്ഥാനം. ലൈംഗീക തൊഴിലാളികളുടെ ആരോഗ്യം ഉള്‍പ്പെടെ ലക്ഷ്യമാക്കി 1982 ല്‍ രൂപീകരിച്ച ആസ്പാസി എന്ന സംഘടനയുമായി സഹകരിച്ചാണ് എസ്ടിടിഎസ് പ്രവര്‍ത്തിക്കുന്നത്. ലൈംഗീകതൊഴിലാളികളുടെ ആരോഗ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ആസ്പാസിയുടെ ആശങ്കയെങ്കില്‍ ലൈംഗീകത്തൊഴിലാളികളുടെ പ്രതിഫലം ഉള്‍പ്പെടെ പ്രശ്‌നങ്ങളാണ് എസ്ടിടിഎസ് മുന്നോട്ടുവയ്ക്കുന്നത്. ഈയാഴ്ച നടന്ന സംഘടനയുടെ പ്രഥമയോഗത്തില്‍ എണ്‍പതോളം പേര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല