ലണ്ടന്‍:വില്യം രാജകുമാരന്റെ പത്നി കെയ്റ്റ് മിഡില്‍ട്ടണിന്റെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ജര്‍മന്‍ മാസിക ക്ലോസറിന്റെ എഡിറ്റര്‍ക്ക് വധഭീഷണി. എഡിറ്റര്‍ ലോറന്‍സ് പ്യൂവിനെ വധിക്കുമെന്ന തരത്തില്‍ 300 ഓളം ഇ മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് ക്ലോസര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റവും കടുത്ത ഭീഷണിയുള്ള പതിനാലോളം ഇ മെയിലുകള്‍ പോലീസിനുകൈമാറിയെന്നും മാസിക വ്യക്തമാക്കി. അതിനിടെ കേറ്റിന്റെ ചിത്രംപ്രസിദ്ധീകരിച്ച ഐറിഷ് പത്രമായ ഡെയ്ലി സ്റ്റാറിന്റെ എഡിറ്ററെ സസ്പെന്‍ഡ്ചെയ്തു. ഡെയ്ലി സ്റ്റാര്‍ മാനേജ്മെന്റാണ് ഇക്കാര്യം അറിയിച്ചത്. കേറ്റിന്റെ ചിത്രം പ്രസിദ്ധീകരിക്കാന്‍ തീരുമാനമെടുത്ത എഡിറ്റര്‍ മൈക്ക്ള്‍ ഒ. കെനിനെതിരെയാണ് നടപടി.
കെനിനെതിരെ അന്വേഷണം നടത്താനും മാനേജ്മെന്റ് തീരുമാനിച്ചു. ശനിയാഴ്ചയാണ് പത്രം കേറ്റിന്റെ അര്‍ധനഗ്ന ചിത്രങ്ങള്‍ സെന്‍സറിങ്ങില്ലാതെ പ്രസിദ്ധീകരിച്ചത്. ഫ്രഞ്ച് മാഗസിനായ ക്ളോസറാണ് ചിത്രം ആദ്യം പുറത്തുവിട്ടത്. കൂടുതല്‍ അര്‍ധനഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഇറ്റാലിയന്‍ മാഗസിന് ‘ചി’ പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. കെയ്റ്റ്-വില്യം ദമ്പതിമാര്‍ തെക്കന്‍ ഫ്രാന്‍സിലെ വിനോദയാത്രക്കിടെ സൂര്യസ്നാനം ചെയ്യുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല