തലയില്‍ ചുവന്ന ഡൈ അടിച്ചതിന് വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളില്‍ വിലക്ക്. തലയില്‍ അസ്വാഭാവിക നിറം തേച്ചതിനാണ് പതിനാല് കാരിയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. മിഡില്‍ടണ്‍ ടെക്‌നോളജി സ്‌കൂളില്‍ പഠിക്കുന്ന ഫേണ്‍ ബര്‍ക്ക് എന്ന വിദ്യാര്‍ത്ഥിനിക്കാണ് തലയുടെ നിറം കാരണം പഠിത്തം ഉപേക്ഷിക്കേണ്ടി വന്നത്.
കഴിഞ്ഞ സമ്മര്‍ വെക്കേഷനിലാണ് ഫേണ്‍ തന്റെ തലയില്‍ ചുവന്ന ഡൈ അടിച്ചത്. സ്‌കൂള്‍ തുറന്നപ്പോഴേക്കും ഡൈയുടെ നിറം മങ്ങിത്തുടങ്ങിയിരുന്നു. സ്‌കൂളിലെത്തിയ ഫേണിനോട് മുടിയുടേത് സ്വാഭാവിക നിറമല്ലെന്ന് ടീച്ചര്‍മാര്‍ കുറ്റപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഫേണിന്റെ മാതാവ് ട്രേസി ബര്‍ക്ക് രണ്ട് ബോട്ടില്‍ ഡാര്‍ക്ക് ബ്രൗണ്‍ ഡൈ വാങ്ങി ഫേണിന്റ തലയില്‍ പുരട്ടിയിരുന്നു. എന്നിട്ടും സ്വാഭാവിക നിറം തലമുടിക്ക് കിട്ടിയില്ലെന്ന് പറഞ്ഞാണ് ടീച്ചര്‍മാര്‍ ഫേണിന്് വിലക്ക് ഏര്‍പ്പെടുത്തിയത്.
കറുത്ത ഡൈ വാങ്ങി പുരട്ടാന്‍ ട്രേസിയും വിസമ്മതിച്ചു. കഴിഞ്ഞ പ്രാവശ്യം ഫേണിന്റെ തലയില്‍ കറുത്ത ഡൈ പുരട്ടിയെങ്കിലും സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഫേണിനെ ഒറ്റപ്പെടുത്തിയതായി ട്രേസി ആരോപിക്കുന്നു. ഫേണിന്റെ തലമുടി സ്വാഭാവികമായും അല്‍പ്പം വെളുത്തിട്ടാണ്. അതുകൊണ്ടാണ് ഡൈ പുരട്ടിയിട്ടും നാച്വറല്‍ കളര്‍ തോന്നാത്തതെന്ന് ട്രേസി പറയുന്നു. ഇനി ഒരു കുട്ടിക്കും ഈ അനുഭവം ഉണ്ടാകരുതെന്നും ട്രേസി പറയുന്നു.
കുട്ടികളെ മുടിയുടെ കളര്‍ നോക്കി തരംതിരിക്കുന്നത് ഒരു സ്‌കൂളിന് ചേര്‍ന്നതല്ലെന്ന് പ്രൈമറി സ്‌കൂള്‍ അസിസ്റ്റന്‍്‌റ് കൂടിയായ ട്രേസി പറയുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രായത്തില്‍ കുട്ടികളെ ഇത്തരത്തില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കുന്നത് മാനസിക സംഘര്‍ഷം കൂട്ടാനേ കാരണമാകൂ എന്നും ട്രേസി പറഞ്ഞു. തലമുടിക്ക് സ്വാഭാവിക നിറം വന്നിട്ട് സ്‌കൂളില്‍ വന്നാല്‍മതിയെന്നാണ് അദ്ധ്യാപകരുടെ നിര്‍ദ്ദേശം. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ സ്‌കൂളിലെ ഹെഡ്ടീച്ചര്‍ അലിസണ്‍ ക്രോംപ്ടണ്‍ വിസമ്മതിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല