1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2012

ജനതയെ മരണഭീതിയിലാഴ്ത്തിയ സാര്‍സ് രോഗം തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. സാര്‍സിനു സമാനമായ കൊറോണ വൈറസിനു സമാന ഘടനയുള്ള വൈറസിനെ മധ്യപൂര്‍വേഷ്യയില്‍ കണ്ടെത്തിയ ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗബാധയെ തുടര്‍ന്നു രണ്ടു പേര്‍ മരിച്ചു. മരിച്ചവര്‍ ഖത്തര്‍, സൗദി സ്വദേശികളാണെന്നും ബ്രിട്ടനിലെ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ചികിത്സയ്ക്കായി ഖത്തറില്‍ നിന്നും ലണ്ടനിലെത്തിച്ചയാളാണ് മരണത്തിന് കീഴടങ്ങിയത്. അടുത്തിടെ ഇയാള്‍ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷമാദ്യം ഇതേ രോഗം ബാധിച്ചാണ് സൗദി സ്വദേശി മരിച്ചത്. രോഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മധ്യപൂര്‍വേഷ്യയില്‍ നിന്നുള്ള രാജ്യാന്തര യാത്രകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.

ബ്രിട്ടണിലേക്കു വൈറസ് എത്തിപ്പെട്ടതായും സംശയിക്കുന്നു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ മധ്യപൂര്‍വേഷ്യയില്‍ ശ്വാസകോശ രോഗം ബാധിച്ചു ചികിത്സയ്‌ക്കെത്തിയവര്‍ ഏറെയാണ്.
സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (എസ് എ ആര്‍ എസ്) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. തുമ്മലിലൂടെയും ചുമയിലൂടെയുമൊക്കെയാണ് വൈറസ് പടരുകയെങ്കിലും വൈറസ് ബാധയുള്ള വസ്തുക്കളില്‍ തൊട്ടാലും രോഗം പടരും. രണ്ടായിരത്തിമൂന്നിലാണ് സാര്‍സ് രോഗം പടര്‍ന്നു പിടിച്ചത്. ഹോങ്കോങ്ങിലാണു സാര്‍സ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 30 രാജ്യങ്ങളിലായി എണ്ണൂറില്‍പപ്പരമാളുകള്‍ സാര്‍സ് ബാധിച്ചു മരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.