ലണ്ടന്‍: ചുംബിച്ച്, ചുംബിച്ച് അനശ്വരായിത്തീരുക എന്നതാണ് ഈ വാലന്റൈന്‍സ് ഡേയ്ക്ക് തായ്ലന്ിലെ ചില യുമവിഥുനങ്ങള് സ്വീകരിച്ചിരിക്കുന്ന നയം. ദീര്‍ഘനേരം ചുംബനമെന്ന റെക്കോര്‍ഡ് തിരുത്തിക്കുറിക്കാനാണ് 14 കമിതാക്കള്‍ ചുംബനമല്സരത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
തായ്ലന്റിലെ പട്ടായയിലാണ് റെക്കോര്‍ഡ് ചുംബനമല്‍സരം ആരംഭിച്ചിരിക്കുന്നത്. നിലവില്‍ 32 മണിക്കൂര്‍ ചുംബിച്ചതിന്റേതാണ് ലോകറെക്കോര്‍ഡ്. പ്രത്യേകം ക്രമീകരിച്ച സ്ഥലമാണ് റെക്കോര്‍ഡ് തിരുത്താനായി കമിതാക്കള്‍ക്ക് നല്‍കിയത്.
ചുണ്ടും ചുണ്ടും തമ്മില്‍ വേര്‍പെടാന്‍ പാടില്ല എന്നതാണ് നിബന്ധന. ടോയ്ലറ്റില് പോകാനായി മാത്രം ഇണയെ അല്പ്പനേരത്തേക്ക് വിട്ടുനില്ക്കാം. ഇരിക്കാനോ ഉറങ്ങാനോ ഒന്നും പാടില്ല. ചുംബത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം.
എന്നാല്‍ മല്‍സരം തുടങ്ങി മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും പലരും ചുംബനം നിര്ത്തിസ്ഥലംവിട്ടു. എന്നാല്‍ റെക്കോര്‍ഡ് സ്ഥാപിച്ചിട്ടേ മടങ്ങൂ എന്ന വാശിയിലാണ് ചിലര്‍. എന്തായാലും മല്‍സരം കാണാന്‍ തായ്ലന്റുകാരുടെ പ്രവാഹമാണെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല