സൂറിച്ച്:പുകവലിക്കാര്‍ക്ക് പ്രത്യേകം ലോഞ്ചുകളും ബാറുകളും വേണെന്ന നിര്‍ദേശം രാജ്യവ്യാപകമായി നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ സ്വിറ്റ്സര്‍ലണ്ടിലെ ജനം തള്ളി. ഞായറാഴ്ച നടന്ന ജനഹിതപരിശോധനയിലെ ഫലം സ്വാഗതം ചെയ്ത സര്‍ക്കാര്‍ പുകയില വിരുദ്ധപ്രചാരണം ശക്തിപ്പെടുത്തുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മൂന്നില്‍ രണ്ടുഭൂരിപക്ഷത്തോടെയാണ് പുകവലിക്കാര്‍ക്ക് പ്രത്യേകസൗകര്യം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഉപേക്ഷിക്കപ്പെട്ടത്. ആരോഗ്യരംഗത്തെ വിദഗ്ധരും മധ്യനിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയും ഇടതുപകക്ഷവുമെല്ലാം നിര്‍ദേശത്തെ അനുകൂലിച്ചിരുന്നു. റസ്റ്ററന്റുകളില്‍ ഇപ്പോഴുള്ള പുകവലി നിരോധനം കൂടുതല്‍ പ്രദേശത്തേക്കു വ്യാപിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ആകെയുള്ള 26 ല്‍ പതിനെട്ടുപ്രവിശ്യകളിലും പുകവലി സംബന്ധിച്ച് വളരെ ലളിതമായ നിയമമാണ് നിലനില്‍ക്കുന്നത്. ഫ്രഞ്ച്ഭാഷ സംസാരിക്കുന്നയാളുകള്‍ കൂടുതലായി താമസിക്കുന്ന എട്ടു പ്രവിശ്യകളിലാണ് കടുത്ത നിയമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല